
പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളിപ്പറയാറായിട്ടില്ലെന്ന് ജെബി മേത്തര്‍ എംപി. ഇപ്പോഴും പല പുകമറകളുണ്ട്. വിഷയം വ്യക്തിപരമാണ്. എല്ലാം പരിശോധിക്കപ്പടണമെന്ന് പറഞ്ഞ ജെബി, കോണ്‍ഗ്രസ് സ്ത്രീപക്ഷത്താണെന്നും കൂട്ടിച്ചേര്‍ത്തു.
സാങ്കേതികമായി പരാതിയില്ലാതിരുന്നിട്ടുപോലും ധാര്‍മികതയുടെ പേരിലാണ് 24 മണിക്കൂറിനകം കോണ്‍ഗ്രസും രാഹുലും കൃത്യമായ സമയത്ത് കൃത്യമായ തീരുമാനമെടുത്ത് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചത്. ഇതെല്ലാം പരിശോധിക്കപ്പെടേണ്ട വിഷയം ആണെന്നുതന്നെയാണ് മഹിളാ കോണ്‍ഗ്രസിന്റെ നിലപാട്. പരാതിക്കാര്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങളെ ന്യായീകരിക്കുന്നില്ലെന്നും അവയെ ശക്തമായി എതിര്‍ക്കുകയാണെന്നും ജെബി പറഞ്ഞു.
Content Highlights: jebi mather on rahul mamkoottathil controversy
Published: 24 Aug 2025, 10:13 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented