കണ്ണൂർ: റെയിൽവേ ആപ്പായ യു.ടി.എസ്. ഓൺ മൊബൈൽ ആപ്പ് (അൺ റിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം) ശനിയാഴ്ചവരെ മാത്രം. മാർച്ച് ഒന്നുമുതൽ കിട്ടില്ല. ആപ്പ് റെയിൽവേ പിൻവലിക്കുകയാണ്.
ഒന്നുമുതൽ റെയിൽ വണ്ണിൽ ആയിരിക്കും എല്ലാ സേവനങ്ങളും. എല്ലാ സേവന ആപ്പുകളെയും ഉൾപ്പെടുത്തി റെയിൽവേ ഏകീകരിച്ച ആപ്പാണ് റെയിൽ വൺ. റിസർവ്-അൺ റിസർവ്ഡ് ടിക്കറ്റ്, സീസൺ, പ്ലാറ്റ്ഫോം ടിക്കറ്റുകൾ, ഐ.ആർസി.ടി.സി. വഴി ഭക്ഷണം ബുക്ക് ചെയ്യൽ, അന്വേഷണം, പരാതികൾ ഉൾപ്പെടെ റെയിൽ വൺ ആപ്പിൽ ലഭിക്കും. നിലവിൽ യു.ടി.എസ്. ആപ്പിൽ റെയിൽ-വാലറ്റ് ബാലൻസുള്ളത് നഷ്ടപ്പെടില്ല. റെയിൽവൺ ആപ്പിൽ നിലനിൽക്കും.
ജനുവരി ഒന്നുമുതൽ യു.ടി.എസ്. ആപ്പിൽ സീസൺ ടിക്കറ്റ് സേവനം പിൻവലിച്ചിരുന്നു.
Content Highlights: The UTS on Mobile app will be discontinued from March 1st., A new unified app, 'RailOne', will replace all existing railway apps., RailOne will integrate all services including reserved/unreserved tickets, season tickets, and food booking., Existing UTS Rail-Wallet balance will be safely transferred to the new RailOne app.
Published: 28 Feb 2026, 09:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented