തൃശ്ശൂർ: വടക്കുംനാഥക്ഷേത്രത്തിലെ ഇലഞ്ഞി ചുവട്ടിൽ ആവേശമായി ഇലഞ്ഞിത്തറമേളം. കുഴൽവിളിയോടെ ചെണ്ടപുറത്ത് കോലുവീണതോടെ പൂരാവേശം കൊട്ടിക്കയറി. പാറമേക്കാവ് വിഭാഗം ആണ് ഇലഞ്ഞിത്തറമേളം അവതരിപ്പിക്കുന്നത്‌. 

To advertise here,

കിഴക്കൂട്ട് അനിയൻ മാരാർ ആണ് മേളപ്രമാണി. 15 ഉരുട്ട് ചെണ്ട-ഇടംതല,17 കുഴൽ, 17 കൊമ്പ്, 75 ഇലത്താളം, 75 വലംതല ചെണ്ട ഇലഞ്ഞിച്ചോട്ടിൽ താളം വിടർത്തി. ക്ഷേത്രമതിൽക്കകത്ത് സാധാരണ കൊട്ടാത്ത പാണ്ടിമേളമാണ് പാറമേക്കാവ് ദേവിയുടെ മൂലസ്ഥാനമെന്ന് കരുതുന്ന ഇലഞ്ഞിത്തറയിൽ മേളവിസ്മയം തീർക്കുന്നത്.