ആലപ്പുഴ: മുട്ട റോസ്റ്റിന് അമിത വില ഈടാക്കിയെന്ന സിപിഎം എംഎല്‍എ പി.പി ചിത്തരഞ്ജന്റെ പരാതിയില്‍ ന്യായീകരണവുമായി ഹോട്ടലുടമ. തങ്ങളുടെ മുട്ടറോസ്റ്റിനു വ്യത്യാസമുണ്ടെന്നും അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയുമടക്കം ചേര്ത്താണുണ്ടാക്കുന്നതെന്നും ഹോട്ടല്‍ അധികൃതര്‍ ഉദ്യോഗസ്ഥരോടു പറഞ്ഞു.
വിലയടക്കം ഓരോ മേശയിലും മെനു കാര്‍ഡുമുണ്ട്. ഗുണനിലവാരത്തിന് ആനുപാതികമായവിലയാണ് ഈടാക്കുന്നതെന്നും വ്യക്തമാക്കി.1.70 ലക്ഷം വാടകയിനത്തിലും ഒരുലക്ഷം രൂപ വൈദ്യുതിനിരക്ക് ഇനത്തിലും ചെലവുണ്ടെന്ന് കഴിഞ്ഞദിവസം ഇവര്‍ വ്യക്തമാക്കിയിരുന്നു.
മുട്ട റോസ്റ്റിനു 50 രൂപ ഈടാക്കിയ ഹോട്ടലിനെതിരേ എം.എല്‍.എ. കളക്ടര്‍ക്കു നല്കിയ പരാതി അന്വേഷിക്കാനാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. ചേര്‍ത്തല താലൂക്ക് സപ്ലൈഓഫീസര്‍ ആര്. ശ്രീകുമാരനുണ്ണിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മറ്റു ഹോട്ടലുകളെ അപേക്ഷിച്ച് കണിച്ചുകുളങ്ങരയിലെ പീപ്പിള്‍സ് ഹോട്ടലില്‍ ഉയര്‍ന്നവില ഈടാക്കുന്നതായി കണ്ടെത്തിയതായി സൂചന.
ഇതുസംബന്ധിച്ചു ജില്ലാ സപ്ലൈഓഫീസര്‍ കളക്ടര്‍ക്കു റിപ്പോര്‍ട്ട് നല്കി.സ്റ്റാര്‍ കാറ്റഗറിയില്‍ ഉള്‍പ്പെടാത്തതാണ് ഹോട്ടല്‍. കോഴിമുട്ട റോസ്റ്റിനാണ് എം.എല്‍.എ.യില്‍ നിന്നു 50 രൂപ ഈടാക്കിയത്. അപ്പത്തിനു 15 രൂപയും. ഹോട്ടലുകളില്‍ അമിതവില ഈടാക്കുന്നതു തടയണമെന്നുകാട്ടിയാണ് കളക്ടര്‍ക്കു ബില്ലു സഹിതം പരാതിനല്‍കിയത്.
Content Highlights: hotel owner explains why egg roast is costly
Published: 03 Apr 2022, 07:46 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented