തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്


സി.കെ വിജയന്‍/മാതൃഭൂമി ന്യൂസ് 

പാര്‍ക്കില്‍വച്ച് കമിതാക്കള്‍ അടുത്തിടപഴകുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

ഓവർബറീസ് പാർക്ക്, പ്രചരിക്കുന്ന വീഡിയോ ദൃശ്യത്തിൽനിന്ന്

കണ്ണൂര്‍; തലശ്ശേരിയിലെ പാര്‍ക്കില്‍ ഒളിക്യാമറ വച്ചെടുത്ത കമിതാക്കളുടെ ദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകളില്‍ വ്യാപകമായി പ്രചരിക്കുന്നു. പെയ്ഡ് സൈറ്റുകളിലാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. ദൃശ്യം അപ്‌ലോഡ് ചെയ്തവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി. തലശ്ശേരിയിലെ ഓവര്‍ബറീസ് ഫോളി പാര്‍ക്കില്‍ കമിതാക്കളെ കുരുക്കാന്‍ ഒളിക്യാമറവച്ച സംഭവം മാതൃഭൂമി ന്യൂസാണ് ആഴ്ചകള്‍ക്ക് മുമ്പ് പുറത്തുകൊണ്ടുവന്നത്.

പാര്‍ക്കില്‍വച്ച് കമിതാക്കള്‍ അടുത്തിടപഴകുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വിവിധ പെയ്ഡ് പോണ്‍ സൈറ്റുകളില്‍ വ്യത്യസ്ത കാറ്റഗറികളിലായി ഈ വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. ഓവര്‍ബറീസ് ഫോളി പാര്‍ക്കില്‍ രഹസ്യമായി വീഡിയോ ചിത്രീകരിച്ചതിന് മുന്നുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു.

പാര്‍ക്കിന്റെ സുരക്ഷാമതിലിന് വിടവുണ്ടാക്കി മൊബൈല്‍ ക്യാമറ സ്ഥാപിച്ചാണ് പ്രതികള്‍ ദൃശ്യം ചിത്രീകരിച്ചതെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. പാര്‍ക്കില്‍ സ്നേഹപ്രകടനം നടത്തിയ ഒട്ടേറെപ്പേരുടെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പതിഞ്ഞിരുന്നു. പാര്‍ക്കിലെ ഒഴിഞ്ഞസ്ഥലത്ത് കയറിയാല്‍ പുറത്തുനിന്ന് ആര്‍ക്കും കാണാന്‍ കഴിയില്ല. കമിതാക്കള്‍ ഇവിടെ എത്തുന്നത് മനസ്സിലാക്കിയ പ്രതികളാണ് ദൃശ്യം ചിത്രീകരിച്ചത്. ഇവര്‍ പിന്നീട് ഇത് പലര്‍ക്കും കൈമാറിയതോടെയാണ്‌ സംഭവം പുറത്തറിഞ്ഞതും പോലീസ് കേസെടുത്തതും.

അതേസമയം, ഏത് ഐ.പി അഡ്രസ് വഴിയാണ് ഈ ദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകളിലെത്തിയെന്നത് കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്. ലോക്കല്‍ പോലീസിന് ഇക്കാര്യത്തില്‍ പരിമിതികളുണ്ട്. അതിനാല്‍ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന നിര്‍ദേശമാണ് പോലീസും മുന്നോട്ടുവയ്ക്കുന്നത്.

മിക്ക പോണ്‍ സൈറ്റുകളും ഹോസ്റ്റ് ചെയ്യുന്നത് വിദേശ രാജ്യങ്ങളിലാണ്. അതിനാല്‍ കേസന്വേഷണം സംസ്ഥാന പോലീസിന്റെ നിയന്ത്രണത്തില്‍ മാത്രം നില്‍ക്കില്ലെന്നും കേന്ദ്രവുമായി ആശയവിനിമയം വേണ്ടിവരുമെന്നും സൈബര്‍ സുരക്ഷാ വിദഗ്ധന്‍ എന്‍. വിനയകുമാരന്‍ നായര്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

Content Highlights: hidden camera footage in thalassery park on porn sites

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022

Most Commented