തിരുവനന്തപുരം: സ്ത്രീധനത്തിനെതിരേ സമൂഹം ശക്തമായി രംഗത്തുവരണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീധനത്തിനെതിരേ ശക്തമായ ബോധവത്കരണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്ത ഡോ. ഷഹ്നയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉച്ചയോടെയായിരുന്നു ഗവർണർ ഷഹ്നയുടെ വീട്ടിൽ എത്തിയത്.
സ്ത്രീധനക്കാര്യത്തിൽ ജനങ്ങൾക്കിടയിൽ കൂടുതൽ അവബോധം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്. പെൺകുട്ടികളെ മനക്കരുത്തുള്ളവരാക്കുക എന്നത് രക്ഷിതാക്കളുടേയും അധ്യാപകരുടേയും സമൂഹത്തിന്റേയും ഉത്തരവാദിത്വമാണ്. മുഖ്യമന്ത്രി പറഞ്ഞതുപോലെ, ഇത്തരത്തിലുള്ള ആവശ്യങ്ങൾ മുന്നോട്ടുവെക്കുമ്പോൾ അതിനെ തള്ളിക്കളയാനുള്ള ശക്തി പെൺകുട്ടികൾക്ക് ഉണ്ടാവണം, ഗവർണർ പറഞ്ഞു.
ഈ സംഭവം നടന്നത് കേരളത്തിലാണ് എന്നത് വളരെ ഏറെ ദുഖിപ്പിക്കുന്നുവെന്ന് പറഞ്ഞ ഗവർണർ, പെൺകുട്ടിക്കിടയിൽ കൂടുതൽ ബോധവത്കരണം നടത്തേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി.
പെൺകുട്ടികയുടെ കുടുംബത്തിൽനിന്ന് പണം ആവശ്യപ്പെടുക എന്നത് പൈശാചികം മാത്രമല്ല ക്രൂരമായ മനോഭാവമാണെന്നും ഇത്തരത്തിലുള്ള മനോഭാവമുള്ള ചില ആൺകുട്ടികൾ സമൂഹത്തിൽ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപലപിക്കാൻ വാക്കുകൾ മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: governor arif mohammad khan visits dr shanan home
Published: 08 Dec 2023, 02:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented