ആനയോട്ടത്തില്‍ ഒന്നാമനായി ഓടിയെത്തി, പദ്മനാഭന്‍ ആനത്തറവാട്ടിലെ കാരണവരായി


ആര്‍ പരമേശ്വരന്‍

ആനയോട്ടത്തില്‍ പദ്മനാഭന്‍ എല്ലാവര്‍ക്കും മുമ്പില്‍ ക്ഷേത്രത്തില്‍ കടന്ന് ഒന്നാമനായി..

ഗജരത്നം പത്മനാഭൻ

1976-ലെ ഗുരുവായൂര്‍ ഉത്സവം, 13.02.76-ലെ ചരിത്രപ്രസിദ്ധമായ ആനയോട്ടം. സമയം മൂന്നു മണിയോടടുക്കുകയാണ്. 26 ആനകള്‍ സ്വന്തമായുള്ള ഗുരുവായൂരപ്പന്‍ ഗജസമ്പത്തില്‍ ലക്ഷ്മിക്കുട്ടി, രാമചന്ദ്രന്‍. കുട്ടിശങ്കരന്‍, വേണുഗോപാലന്‍, വിജയകൃഷ്ണ, ഗോപാലന്‍, ഉണ്ണികൃഷ്ണന്‍, താര, നന്ദിനി, രവീന്ദ്രന്‍, രാമന്‍കുട്ടി, വലിയ നാരായണന്‍, ഇന്ദിര തുടങ്ങിയ ഓട്ടക്കാരായ ആനകളും പദ്മനാഭനും മഞ്ജ ളാല്‍ത്തറയില്‍ ഓട്ടത്തിന് തയ്യാറായി. ആനയോട്ടത്തിനും ഇന്നത്തെപ്പോലെ നിയന്ത്രണങ്ങള്‍ ഒന്നും ഇല്ലാത്ത കാലം. ഓരോ ആനയുടെ കുടെയും ചെറുപ്പക്കാരായ ധാരാളം പേര്‍ ഓടും. ഒട്ടുമിക്ക ആനകളും ക്ഷേത്രമതില്‍ക്കകത്തും പ്രവേശിച്ച് ഓടും. ക്ഷേത്രമതില്‍ക്കകത്ത് തിങ്ങി നിറഞ്ഞ ജനപ്രളയം. ഇതാണ് അന്നത്ത ഗുരുവായൂര്‍ ക്ഷേത്രം. നാഴികമണിയില്‍ മൂന്നടിച്ചു. ശംഖനാദം മുഴങ്ങി.

കൊടിമരച്ചുവട്ടില്‍നിന്ന് കണ്ടിയുറപ്പെട്ടത്ത നമ്പീശന്‍ ഗുരുവായൂരപ്പനോട് പ്രാര്‍ത്ഥിച്ചശേഷം കുടമണികളെടുത്ത് ആനക്കാര്യസ്ഥന്‍ മാത്തേമ്പാട്ട് നമ്പ്യാര്‍ക്ക് കൊടുത്തു. കാര്യസ്ഥന്‍ മണികള്‍ ഒന്നൊന്നായി വ്യഗ്രതയോടെ കാത്തുനിന്ന ആനക്കാര്‍ക്ക് നല്‍കി. അവരോരുത്തരും വലിയ ആവേശത്തോടെ മണിയും കൊണ്ട് മഞ്ജുളാല്‍ വരെ ഓടി. ഓരോ മണിയും അവരവരുടെ ആനകളുടെ കഴുത്തില്‍ കെട്ടി. ആനയോട്ടം തുടങ്ങി. എല്ലാ ആനകളും മത്സരബുദ്ധ്യാ ഓടുന്നു.

ആരും ഒട്ടും പ്രതീക്ഷിക്കാതെ പദ്മനാഭന്‍ വളരെ വേഗത്തില്‍ ഓടി ഒന്നാമനായി ക്ഷേത്രത്തില്‍ കടന്നു. ആനപ്പുറത്ത് ആനപ്പാപ്പാന്‍മാരായ ബഢായി നാരായണന്‍ നായരും താഴെ ശങ്കുപ്പിള്ളയും പദ്മനാഭനെ വലിയ ആവേശത്തോടെ നിയന്ത്രിക്കുന്നു. കണ്ടുനിന്നവര്‍ക്കെല്ലാം വലിയ അത്ഭുതം. എന്നാല്‍ ഗുരുവായൂരപ്പന്‍ പദ്മനാഭനെ ഒന്നാമനാക്കാന്‍ നിശ്ചയിച്ചുവോ? എന്തോ, ആനയോട്ടത്തില്‍ പദ്മനാഭന്‍ എല്ലാവര്‍ക്കും മുമ്പില്‍ ക്ഷേത്രത്തില്‍ കടന്ന് ഒന്നാമനായി. മഹാത്ഭുതം സംഭവിച്ചു. അതൊരു ചരിത്രനിയോഗം ആയിരുന്നു. എന്തെന്നാല്‍ ഗുരുവായൂരപ്പന്റെ സ്വന്തം ഗജകേസരി കേശവനാണ് ദേവസ്വത്തിലെ ഒന്നാം സ്ഥാനീയന്‍. കേശവനുള്ളപ്പോള്‍ പദ്മനാഭന്‍ ഉള്‍പ്പെടെ മറ്റൊരാനക്കും ഒന്നാം സ്ഥാനം ഇല്ലതന്നെ. യാദൃച്ഛികമാകാം പദ്മനാഭന്‍ ഒന്നാം സ്ഥാനക്കാരനായി.

സ്ഥാനലബ്ധിക്കുശേഷം, അതായത് ഒന്നാംതരക്കാരനെ കണ്ടെത്തിയശേഷം അടുത്തവര്‍ഷം ഉത്സവത്തിന് മുമ്പ് ഗുരുവായൂര്‍ ഏകാദശി പുണ്യസുദിനത്തില്‍ കേശവന്‍ ഗുരുവായൂരപ്പന്റെ പാദങ്ങളില്‍ വലയം പ്രാപിച്ചു കാലയവനികക്കുള്ളില്‍ മറഞ്ഞു.

ഉത്തമനായ ഒരു പിന്‍ഗാമിയെ കണ്ടെത്തിയ ആത്മനിര്‍വൃതിയിലാണ് കേശവന്‍ ഗുരുവായൂരപ്പന്‍ പാദാര വിന്ദങ്ങളില്‍ വിലയം പ്രാപിച്ചത്. പദ്മനാഭനോ, തന്റെ ഗുരുസ്ഥാനീയനായ കേശവന്‍ അനുസ്മരണദിനമായി ഗുരുവായൂരപ്പനും ഭക്തജനങ്ങളും ആദരിക്കുന്ന ദശമി സുദിനത്തില്‍ അന്നുമുതല്‍ മുടങ്ങാതെ എല്ലാ വര്‍ഷവും കേശവനെന്ന ഗജപുംഗവന്റെ ഛായാപടം ശിരസ്സിലേറ്റി തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ നിന്നും ഗുരുവായൂര്‍ ദിവ്യസന്നിധിയിലെത്തി ഗുരുവായൂരപ്പനെയും രുദ്ര തീര്‍ത്ഥത്തേയും വലംവെച്ച് കേശവന്‍ അന്ത്യവിശ്രമം കൊള്ളുന്ന സാമൂതിരി കോവിലകം പറമ്പില്‍ സ്ഥാപിച്ചിട്ടുള്ള കേശവന്റെ പൂര്‍ണ്ണകായ പ്രതിമക്കുമുന്നില്‍ പ്രണാമമര്‍പ്പിച്ച് അഭിവാദ്യം ചെയ്യും. ആ ഭക്തിനിര്‍ഭരമായ ചടങ്ങ് പിന്നീടങ്ങോട്ട് തുടര്‍ന്നു.

Guruvayur Padmanabhan
1966 ഒക്ടോബര്‍ 9-ാം തീയതി. തനിക്ക് വെള്ളവും ഭക്ഷണവും ഉള്‍പ്പെടെ എല്ലാ സംരക്ഷണവും നല്‍കിയ ഗുരുവായൂരപ്പന്റെ സാമൂതിരി കോവിലകത്തിന്റെ പടിപ്പുരയുടെ താവാരവും അടുക്കളയും അന്നത്തെ ആരോഗ്യത്തിന്റെ തിമിര്‍പ്പില്‍, മദ്യലഹരിയില്‍ ആവോളം അടി ച്ചുതകര്‍ത്തു. ആരുടെയും നിര്‍ദ്ദേശം അനുസരിക്കാതെ ബഹളംവെച്ച് ചങ്ങല പൊട്ടിച്ച് തന്റെ പരിചാരകനായിരുന്ന മാധവന്‍ നായരെ തട്ടിയിട്ട് കുത്തിമലര്‍ത്തി. ഭാഗ്യവശാല്‍ അദ്ദേഹത്തിന് കാര്യമായൊന്നും പറ്റിയില്ല. എന്നിരുന്നാലും, കുന്നംകുളത്തുള്ള ഡോക്ടര്‍ അലക്‌സാണ്ടറുടെ ചികിത്സയും ഗുരുവായൂരപ്പന്റെ കാരുണ്യവും കൊണ്ട് മാധവന്‍ നായര്‍ രക്ഷപ്പെട്ടു. വലിയ വലിയ ആനക്കാരുടെ വലിയ കോല്‍ കൊണ്ട് നന്നായി പ്രഹരവും കിട്ടി. എങ്കിലും ഒന്നാം സ്ഥാനക്കാരന്‍ ആ സ്ഥാനത്ത് തന്നെ തുടര്‍ന്നു.

പിന്നീടങ്ങോട്ട് പദ്മനാഭന് വെച്ചടി വെച്ചടി ഉയര്‍ച്ചയായിരുന്നു ഫലം. എല്ലാവര്‍ക്കും പദ്മനാഭനെ വേണം. ഏക്കം എത്രയായാലും വിരോധമില്ല. ലക്ഷക്കണക്കിന് രൂപ ഏക്കം വര്‍ധിച്ചു. എന്നാലോ, ഏത് എഴുന്നള്ളിപ്പിനായാലും പദ്മനാഭന് കോലം നല്‍കണം. അതായി സമ്പ്രദായം.

കേശവന് ഗജരാജന്‍ പദവി ലഭിച്ചുവെങ്കില്‍ പദ്മനാഭന് ഗജരത്‌നം പദവി ലഭിച്ചു. പുരസ്‌കാരങ്ങള്‍ നിരവധി. ഇതെല്ലാം ഗുരുവായൂരപ്പന്റെ അപാര കാരുണ്യം. ഗുരുവായൂരപ്പനെ അര്‍പ്പണമനോഭാവത്തോടെ സേവചെയ്താല്‍ അത് ഗജമായാല്‍പ്പോലും അത്യുന്നതങ്ങളില്‍ എത്തിച്ചേരുമെന്ന് ഇവിടെ തെളിയുന്നു.

(13.02.76ലെ ആനയോട്ടത്തെക്കുറിച്ച് ഗുരുവായൂര്‍ ക്ഷേത്രം മാനേജരായിരുന്ന ആര്‍ പരമേശ്വരന്‍ എഴുതിയത് പുനഃപ്രസിദ്ധീകരിക്കുന്നത്)


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented