
കൊച്ചി: സമൂഹ മാധ്യമ ഭക്ഷണ കൂട്ടായ്മയായ 'ഈറ്റ് കൊച്ചി ഈറ്റ്' വ്ലോഗർ രാഹുൽ എൻ. കുട്ടി മരിച്ചനിലയിൽ. കഴിഞ്ഞ ദിവസം രാത്രി മാടവനയിലെ വീട്ടിലാണ് രാഹുലിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
കൊച്ചിയിലെ വ്യത്യസ്തങ്ങളായ ഭക്ഷണങ്ങളും ഹോട്ടലുകളും പരിചയപ്പെടുത്തുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന ഓൺലൈൻ കൂട്ടായ്മയാണ് ഈറ്റ് കൊച്ചി ഈറ്റ്. നാല് ലക്ഷത്തിലേറെ ഫോളോവേഴ്സാണ് ഈറ്റ് കൊച്ചി ഈറ്റിന് ഇൻസ്റ്റഗ്രാം കൂട്ടായ്മയിലുള്ളത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
രാജ്യത്തെ ആദ്യത്തെ ഫുഡ് കമ്മ്യൂണിറ്റിയാണ് ഈറ്റ് കൊച്ചി ഈറ്റ്. 2015-ലാണ് ഈറ്റ് കൊച്ചി ഈറ്റ് തുടങ്ങുന്നത്. കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങൾക്കായി ഫെയ്സ്ബുക്ക് നേരത്തെ 50,000 ഡോളർ അനുവദിച്ചിരുന്നു.
കഴിഞ്ഞ ദിവസം രാത്രി 12.30-ഓടെയാണ് വീട്ടിലെ ഹാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസെത്തിയാണ് ആശുപത്രിയിലേക്കു മാറ്റിയത്. രാത്രി 11.30 വരെ കൊച്ചിയിൽ കൂട്ടുകാരൊത്തായിരുന്ന രാഹുൽ വളരെ അസ്വസ്ഥനായിരുന്നെന്നും ദൃക്സാക്ഷികൾ പറയുന്നു. കൂട്ടുകാരോട് ആത്മഹത്യയെ പറ്റി സൂചന നൽകിയാണ് പിരിഞ്ഞതെന്നും വിവരങ്ങളുണ്ട്.
പിരിഞ്ഞതിന് ശേഷം വിളിച്ചിട്ടും ഫോൺ എടുക്കാതായതോടെ കൂട്ടുകാർ മാടവയിലെത്തി രാഹുലിന്റെ അച്ഛന്റെ ഫോണിൽ വിളിച്ചതിനെത്തുടർന്ന് നോക്കിയപ്പോഴാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യയും കുട്ടിയും ഭാര്യയുടെ വീട്ടിലായിരുന്നു. കുടുംബ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് വീട്ടുകാർ പറഞ്ഞു.
പനമ്പിള്ളി നഗറിൽ അടുത്തിടെ പാർട്ണർ ഷിപ്പിൽ ഒരു കോഫി ഷോപ്പ് തുടങ്ങിയിരുന്നു. ഇതു സംബന്ധിച്ച് ചില സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്. പോലീസ് രാഹുലിന്റെ ഫോൺ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഉദയത്തുംവാതിൽ കിഴക്കേകിഴവന നാരായണൻ കുട്ടിയുടെയും ഷൈലജ മേനോന്റെയും മകനാണ്. സഹോദരൻ: രോഹിത്(ദുബായ്). ഭാര്യ: ശ്രീപ്രിയ. മകൻ: ഇഷിത് (2). മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം വൈകിട്ട് 5-ന് വീട്ടുവളപ്പിൽ.
Content Highlights: food vlogger rahul n kutty found death eat kochi eat
Published: 04 Nov 2023, 11:23 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented