കൊച്ചി: എറണാകുളം ബ്രോഡ്വേയിലുണ്ടായ വൻ തീപ്പിടിത്തത്തിൽ ഒരുകട പൂർണമായും ഏതാനും കടകൾ ഭാഗികമായും കത്തിനശിച്ചു. ശ്രീധർ തിയേറ്ററിന് സമീപത്തെ നാലുനിലകെട്ടിടത്തിലാണ് ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെ തീപ്പിടിത്തമുണ്ടായത്. ഏകദേശം ഒന്നരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്.
കളിപ്പാട്ടങ്ങളും ഫാൻസി ഉത്പന്നങ്ങളും വിൽക്കുന്ന കടകളിലും ഇവരുടെ ഗോഡൗണുകളിലുമാണ് തീപ്പിടിത്തമുണ്ടായത്. കെട്ടിടത്തിലെ ഒരുമുറിയിൽ കൂട്ടിയിട്ടിരുന്ന ആക്രിവസ്തുക്കളിൽനിന്നാണ് തീപടർന്നതെന്നാണ് കരുതുന്നത്. ഇത് പിന്നീട് സമീപത്തെ കടകളിലേക്കും പടരുകയായിരുന്നു. അഗ്നിരക്ഷാസേനയുടെ 12 യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പ്രദേശത്തെ കച്ചവടക്കാരും ചുമട്ടുത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഏകദേശം ഒന്നരമണിക്കൂറിന് ശേഷം പുലർച്ചെ മൂന്നരയോടെയാണ് തീ പൂർണമായും അണച്ചത്.
Content Highlights: Major fire on Ernakulam Broadway damages shops. Firefighters battled for 1.5 hours to extinguish the blaze. Details on cause and damage.
Published: 30 Dec 2025, 06:41 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented