കോവളം: വെങ്ങാനൂരിൽ 66 വയസ്സുകാരിയെ കിണറ്റിൽ വീണുമരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാനൂർ പനങ്ങോട് പാലറവിളയിൽ സുശീലയാണ് മരിച്ചത്. ഇവർ വാടകയ്ക്ക് താമസിക്കുന്ന വെങ്ങാനൂർ പനങ്ങോടുള്ള വീട്ടുവളപ്പിലെ കിണറ്റിലാണ് ഞായറാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. രാവിലെ മുതൽ സുശീലയെ കാണാനില്ലെന്ന് ഭർത്താവ് മുരുകൻ അയൽവാസിയായ ലാലനെ അറിയിച്ചതിനെത്തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഉച്ചയ്ക്ക് രണ്ടോടെ മൃതദേഹം കിണറിനുള്ളിൽ കണ്ടെത്തിയത്.

To advertise here,

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിഴിഞ്ഞം അഗ്നിരക്ഷാ സേനയുടെ സഹായത്തോടെയാണ് മൃതദേഹം പുറത്തെടുത്തത്. തുടർന്ന് കോവളം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മക്കൾ: അനിത, സുനിത, മരുമക്കൾ: വിമൽകുമാർ, മിനിൽകുമാർ.