കോഴിക്കോട്: സംസ്ഥാനത്ത് മാസപ്പിറവി ദൃശ്യമായിട്ടില്ലാത്തതിനാല്‍ ചെറിയ പെരുന്നാള്‍ (ഈദുല്‍ ഫിത്വര്‍) ശനിയാഴ്ചയായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. ഇതോടെ ഈ വര്‍ഷത്തെ റംസാന്‍ 30 പൂര്‍ത്തിയാവും. അഞ്ച് വെള്ളിയാഴ്ചകള്‍ ലഭിക്കുന്ന മാസം എന്ന പ്രത്യേകത കൂടി ഇത്തവണത്തെ റംസാനിനുണ്ട്.
പെരുന്നാള്‍ പ്രഖ്യാപനം വന്ന സാഹചര്യത്തിൽ ശനിയാഴ്ച സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നേരത്തേ വെള്ളിയാഴ്ചയായിരുന്നു അവധി. ഇതോടെ വെള്ളി, ശനി ദിവസങ്ങളില്‍ പൊതു അവധിയായിരിക്കും.
Content Highlights: eidul fithr 2023 saturday
Published: 20 Apr 2023, 07:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented