കുഞ്ചിത്തണ്ണി(ഇടുക്കി) : മദ്യപിച്ച് ലക്കുകെട്ട് വീട്ടിൽ കിടന്നുറങ്ങിയ ഗൃഹനാഥനെ കുഴഞ്ഞുവീണതാണെന്ന് തെറ്റിദ്ധരിച്ച് അയൽവീട്ടുകാർ ആശുപത്രിയിലെത്തിച്ചു. ഐ.സി.യു.വിൽ പ്രവേശിപ്പിച്ച ഗൃഹനാഥന്റെ മദ്യത്തിന്റെ മയക്കം വിട്ടപ്പോൾ ഡ്യൂട്ടിഡോക്ടറോട് ചോദിച്ചു ‘എന്താ പ്രശ്നം?’ ഞായറാഴ്ച രാത്രി ബൈസൺവാലി പഞ്ചായത്തിലെ ഇരുപതേക്കറിലാണ് സംഭവം.
കുഴഞ്ഞുവീണതാണെന്ന് തെറ്റിദ്ധരിച്ച അയൽവാസികൾ ആംബുലൻസ് വിളിച്ചുവരുത്തി എല്ലക്കല്ലിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടത്തെ ഡോക്ടർ കൂടുതൽ സംവിധാനങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്ന് അറിയിച്ചു. തുടർന്ന് ആംബുലൻസിൽതന്നെ ഇദ്ദേഹത്തെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹം മയക്കംവിട്ട് ഉണർന്നപ്പോഴാണ് ആശുപത്രിയിലാണെന്ന് വിവരം അറിയുന്നത്.
മദ്യപിച്ച് ഉറങ്ങിപ്പോയതാണെന്നും തനിക്ക് കുഴപ്പമില്ലെന്നും അറിയിച്ചതോടെ ഡോക്ടർ ഗൃഹനാഥനെ ഐ.സി.യുവിൽനിന്ന് പുറത്തേക്കുവിട്ടു.
Content Highlights: Drunk Man Mistaken for Unconscious Taken to Hospital
Published: 17 Oct 2024, 07:21 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented