കൊച്ചി:ഡോളര്‍കടത്ത് കേസില്‍ ആറ് പേര്‍ക്ക് കസ്റ്റംസിന്റെ ഷോക്കോസ് നോട്ടീസ്. അതേസമയം മുഖ്യമന്ത്രിക്കും മുന്‍സ്പീക്കര്‍ക്കും എതിരേ തെളിവുള്ളതായി നോട്ടീസില്‍ ഇല്ല. ഇരുവര്‍ക്കുമെതിരേയുള്ള മൊഴി വിശദമായി പരിശോധിച്ചതായാണ് ഷോക്കോസ് നോട്ടീസ് വ്യക്തമാക്കുന്നത്. 

To advertise here,

എം ശിവശങ്കര്‍, സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ്, കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് ഷോക്കോസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 

ഡോളര്‍കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌നസുരേഷ്, സരിത്ത് എന്നിവര്‍ നല്‍കിയ മൊഴിയിലാണ് വിദേശ വിനിമയ ഇടപാടുകളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ സ്പീക്കറായിരുന്ന പി ശ്രീരാമകൃഷ്ണനും അറിവുള്ളതായി മൊഴി നല്‍കിയത്. എന്നാല്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റ്ംസ് ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നും മുഖ്യമന്ത്രിക്കോ മുന്‍ സ്പീക്കര്‍ക്കോ എതിരായി യാതൊരു തെളിവും ലഭിച്ചതായി ഷോക്കോസ് നോട്ടീസില്‍ പറയുന്നില്ല. മൊഴികള്‍ വിശദമായി പരിശോധിച്ചുവെന്നാണ് കസ്റ്റംസ് നല്‍കിയിരിക്കുന്ന ഷോക്കോസ് നോട്ടീസിലെ സൂചന. 

കസ്റ്റംസ് കമ്മിഷണര്‍ സുമിത്ത് കുമാര്‍ സ്ഥലം മാറി പോകുന്നതിന് മുന്‍പാണ് ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് ആറ് പേര്‍ക്ക് ഷോക്കോസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസിലെ നയതന്ത്ര ഉദ്യോഗസ്ഥരെ അടക്കം ഇനിയും ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ല. അതേസമയം കേസിന്റെ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. 

2019 ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഒന്നരക്കോടി ഡോളര്‍ നയതന്ത്ര പ്രതിനിധികളുടെ സഹായത്തോടെ യു എ ഇയിലേക്ക് കടത്തി എന്നതാണ് കേസ്.

Content Highlights: Dollar smuggling case Customs showcause notice to six