ന്യൂഡല്‍ഹി: ആലപ്പുഴ-കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസില്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ തീവ്രവാദ ബന്ധമടക്കമുള്ള കാര്യങ്ങള്‍ ഇപ്പോള്‍ പറയാറായിട്ടില്ലെന്ന് ഡി.ജി.പി. അനില്‍ കാന്ത്. ഒറ്റക്കായിരുന്നോ ആക്രമണം നടത്തിയതെന്ന് പരിശോധിക്കേണ്ടതുണ്ട്. പൂര്‍ണ്ണ ചിത്രം ലഭ്യമായതിന് ശേഷമേ യു.എ.പി.എ. ചുമത്തുന്നതടക്കമുള്ള കാര്യങ്ങള്‍ പറയാന്‍ കഴിയുകയുള്ളൂ. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്ന കാര്യങ്ങള്‍ നിലവില്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ഡി.ജി.പി. മാധ്യമങ്ങളോട് പറഞ്ഞു.
'വൈദ്യപരിശോധനയക്ക് ശേഷം ചോദ്യം ചെയ്യല്‍ ആരംഭിക്കും. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയാലേ കുറ്റം സമ്മതിച്ചോ ഇല്ലയോ എന്ന് വ്യക്തതവരുത്താന്‍ കഴിയുകയുള്ളൂ. കേസിന്റെ എല്ലാ ഭാഗവും പരിശോധിക്കും. പ്രതി ചോദ്യം ചെയ്യലില്‍ പറയുന്നതെന്തും പരിശോധിക്കേണ്ടതുണ്ട്.', ഡി.ജെ.പി. വ്യക്തമാക്കി.
പ്രത്യേക അന്വേഷണ സംഘം, കേന്ദ്ര അന്വേഷണ ഏജന്‍സികള്‍, മഹാരാഷ്ട്ര പോലീസ് എന്നിവരുടെ സംയുക്ത ഓപ്പറേഷനിലാണ് പ്രതിയെ പിടികൂടിയത്. വ്യക്തമായ സൂചനകളെ പിന്തുടര്ന്ന് ശരിയായ സമയത്ത് ഏജന്‍സികളുടെ സംയോജിത പ്രവര്‍ത്തനത്തിലൂടെ പ്രതിയെ പിടികൂടാന്‍ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
തീകൊളുത്താനായി പെട്രോളോ മറ്റെന്തെങ്കിലുമാണോ ഉപയോഗിച്ചത് എന്ന ചോദ്യത്തിന്, അതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നായിരുന്നു ഡി.ജി.പിയുടെ മറുപടി. യൂട്യൂബ് ചാനല്‍ അടക്കമുള്ള കാര്യങ്ങളില്‍ പരിശോധന നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: dgp anil kanth elathur train incident sharukh saifi carpenter
Published: 06 Apr 2023, 12:41 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented