ആലപ്പുഴ: എന്‍.സി.പി.യുടെ കുട്ടനാട് എം.എല്‍.എ. തോമസ് കെ. തോമസിനു മന്ത്രിസ്ഥാനം നല്‍കാന്‍ മുഖ്യമന്ത്രി വിസമ്മതിച്ചതിനുപിന്നില്‍ രണ്ടു കാരണങ്ങളെന്നു സൂചന. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയുടെ നീക്കങ്ങളിലുള്ള നീരസമാണ് ഒരുകാരണം. മന്ത്രിസ്ഥാനം നല്‍കരുതെന്ന് അടുത്ത ബന്ധുവിന്റെ കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും സൂചനയുണ്ട്. മുന്‍മന്ത്രിയും സഹോദരനുമായ തോമസ് ചാണ്ടിയുടെ വസ്തുവകകള്‍ വിട്ടുനല്‍കുന്നില്ല, കിട്ടാനുള്ള കോടിക്കണക്കിനു രൂപ നല്‍കുന്നില്ല തുടങ്ങിയ പരാതികളാണുള്ളതെന്ന് അവരോട് അടുപ്പമുള്ള കേന്ദ്രങ്ങള്‍ പറയുന്നു.
തോമസ് കെ. തോമസിനെതിരേ സാമ്പത്തികാരോപണം നിലനില്‍ക്കുന്നുണ്ടെന്ന വിവരം ദേശീയ പ്രസിഡന്റ് ശരദ് പവാറിനെ അറിയിക്കണമെന്നു മുഖ്യമന്ത്രി പി.സി. ചാക്കോയോടു പറഞ്ഞിരുന്നു. മന്ത്രി എ.കെ. ശശീന്ദ്രന്‍, കെ.കെ. തോമസ് എന്നിവര്‍ക്കൊപ്പം മന്ത്രിമാറ്റം ആവശ്യപ്പെട്ട് വ്യാഴാഴ്ച മുഖ്യമന്ത്രിയെ സമീപിച്ചപ്പോഴായിരുന്നു ഇത്.
ഇതിനു പുറമേ, ചാക്കോയുടെ നീക്കങ്ങളില്‍ മുഖ്യമന്ത്രിക്കുള്ള സംശയവും വിനയായി. പി.സി. ചാക്കോ കോണ്‍ഗ്രസിലേക്കു മടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചതായി പാര്‍ട്ടിക്കുള്ളില്‍ അഭ്യൂഹമുണ്ടായിരുന്നു. പോകുമ്പോള്‍ രണ്ട് എം.എല്‍.മാരെ ഒപ്പം കൂട്ടുന്നതിനുള്ള മുന്നൊരുക്കം ചാക്കോ നടത്തിയെന്നും അതിലൊരാള്‍ പി.വി. അന്‍വറാണെന്നുമായിരുന്നു സംസാരം.
എന്‍.സി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി. അജ്മല്‍ അന്‍വറിന്റെ സഹോദരനാണ്. നിലമ്പൂരിലെത്തിയ ചാക്കോ അന്‍വറിനെയും കണ്ടു.
ആര്‍ക്കും രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കാമെന്നും അന്‍വര്‍ പുതിയ പാര്‍ട്ടിയുണ്ടാക്കിയാല്‍ അതു ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്നും ചാക്കോ പിന്നീട് കാസര്‍കോട്ട് പറയുകയും ചെയ്തു. എന്‍.സി.പി.ക്കു കിട്ടിയ പി.എസ്.സി. അംഗത്വം വിറ്റുവെന്ന ആരോപണം മുന്‍പ് ചാക്കോക്കെതിരേ ഉയര്‍ന്നിരുന്നു. ഇക്കാരണങ്ങളെല്ലാം പരിഗണിച്ചാണ് മുഖ്യമന്ത്രി തീരുമാനമെടുത്തതെന്നാണു സൂചന.
തോമസ് ചാണ്ടിയുടെ കുടുംബത്തിന്റെ പരാതിയും കാരണമായി
Content Highlights: Denial of the Ministry of Thomas K. Thomas-PC Chacko met Anvar
Published: 05 Oct 2024, 07:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented