പെരുമ്പാവൂർ: പരസ്യ ചിത്രീകരണത്തിന് എത്തിയ യുവ മോഡൽ പാറമടയിൽ മുങ്ങി മരിച്ചു. ഡൽഹി അംബേദ്കർനഗർ സ്വദേശി ദിയാൻഷൂ ജോഷി (26) ആണ് മരിച്ചത്. പെരുമ്പാവൂർ മുടക്കുഴ പെട്ടമല പാറമടയിൽ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് സംഭവം. പരസ്യ ചിത്രീകരണത്തിനുവേണ്ടി സംഘത്തിലുള്ളവർ ലൊക്കേഷൻ നോക്കുന്നതിനിടെ ദിയാൻഷു ജോഷി പാറമടയിലെ വെള്ളത്തിൽ നീന്താൻ ശ്രമിക്കവെയായിരുന്നു അപകടം.
ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തുണിമില്ലിന്റെ പരസ്യ ചിത്രീകരണത്തിന്റെ ഭാഗമായാണ് ദില്ലി സ്വദേശികളായ നാല് പേരും മലയാളികളും അടങ്ങുന്ന സംഘം പെരുമ്പാവൂരിൽ എത്തിയത്. വെള്ളിയാഴ്ച ഷൂട്ടിങ് തടങ്ങുന്നതിന് മുന്നോടിയായി ലൊക്കേഷൻ കാണാൻ വന്ന സംഘത്തിൽ ഉൾപ്പെട്ട പ്രധാന മോഡലാണ് അപകടത്തിൽപ്പെട്ട ദിയാൻഷൂ ജോഷി.
കഴിഞ്ഞ 20 വർഷത്തിലേറെയായി പ്രവർത്തനം നിലച്ചുകിടക്കുന്ന പാറമടയിലെ വെള്ളക്കെട്ടിലാണ് അപകടമുണ്ടായത്. പാറമടയുടെ ആകാശദൃശ്യങ്ങൾ റീൽസിൽ കണ്ട പരിചയമാണ് സംഘത്തെ ഇവിടേക്ക് എത്തിച്ചത്. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് സംഘം ഷൂട്ടിങ്ങിന് എത്തിയതെന്നാണ് വിവരം.
പെരുമ്പാവൂർ ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം കരയ്ക്കെടുത്തത്. മൃതദേഹം പിന്നീട് പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോടനാട് പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഇതിനുമുൻപും പാറമടയിലെ വെള്ളത്തിൽ വീണ് യുവാക്കൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. അതിനുശേഷം പ്രവേശനം നിരോധിച്ചിരുന്ന സ്ഥലത്താണ് ഇപ്പോൾ അപകടം നടന്നത്.
Content Highlights: 26-year-old Delhi model Dianshu Joshi died while swimming in a restricted quarry., The crew was scouting for a commercial textile shoot location., The quarry is a known danger zone where entry is officially prohibited., Local authorities confirmed the shoot was conducted without panchayat permission.
Published: 28 May 2026, 07:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented