കോഴിക്കോട്: നഗരത്തില്‍ സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട് ഇന്നും കസ്റ്റംസ് റെയ്ഡ്. കമ്മത്ത് ലൈനിലെ ചേളന്നൂര്‍ സ്വദേശി മുജീബിന്റെ മര്‍ഷാദ് ജ്വല്ലറിയിലാണ് രാവിലെ 11 മണിയോടെ കസ്റ്റംസ് റെയ്ഡ് നടത്തിയത്. 

To advertise here,

ഇന്നലെ പാളയത്തെ മൊത്ത വിതരണ കേന്ദ്രത്തില്‍ റെയ്ഡ് നടത്തുകയും ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇയാളില്‍ നിന്നു ലഭിച്ച മൊഴിയുടെ  തുടര്‍ച്ചയെന്നോണമാണ് ഇന്ന് റെയ്ഡ് നടത്തിയത്. കസ്റ്റംസ് ഇതിനകം അറസ്റ്റ് ചെയ്ത എരഞ്ഞിക്കല്‍ സ്വദേശി സഞ്ജുവിന്റെ വീട്ടിലും ഇന്ന്  വീണ്ടും റെയ്ഡ് നടത്തി.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് കസ്റ്റംസ് റെയ്ഡ് സജീവമാക്കുകയാണ്. രണ്ടാഴ്ച മുമ്പ് കോഴിക്കോട് അരക്കിണറിലെ ഹെസ്സ ഗോള്‍ഡില്‍ നടന്ന റെയ്ഡില്‍ ജ്വല്ലറിയിലെ മുഴുവന്‍ സ്വര്‍ണവും പിടിച്ചെടുത്തിരുന്നു.

content highlights: Customs raid in Kozhikode jewellery shops