കട്ടപ്പന (ഇടുക്കി): തദ്ദേശതിരഞ്ഞെടുപ്പിലെ വിജയാഘോഷവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെത്തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. വട്ടുകുന്നേൽപടി പുത്തൻപുരക്കൽ പ്രിൻസ് ജെയിംസിനാണ് (28) വെട്ടേറ്റത്. സംഭവത്തിൽ സിപിഎം കുന്തളംപാറ ബ്രാഞ്ച് സെക്രട്ടറി ആരിക്കുഴിയിൽ വിഷ്ണു(34)വിനെ പോലീസ് അറസ്റ്റ് ചെയ്തു.
കട്ടപ്പന കുന്തളംപാറ വട്ടുകുന്നേൽപ്പടിയിലാണ് സംഭവം. തദ്ദേശതിരഞ്ഞെടുപ്പിൽ ഇവിടെ എൽഡിഎഫ് സ്ഥാനാർഥി ജയിച്ചിരുന്നു. അന്നേദിവസം കോൺഗ്രസ് വാർഡ് പ്രസിഡന്റിനെ ഭീഷണിപ്പെടുത്തുകയും വീടിന് മുന്നിൽ പടക്കം പൊട്ടിക്കുകയും ചെയ്തതായി യുഡിഎഫ് പ്രവർത്തകർ പറയുന്നു.
ഇതേച്ചൊല്ലി ഞായറാഴ്ച രാത്രി 10-ന് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിനിടെ വിഷ്ണു വാക്കത്തിയുമായി എത്തി പ്രിൻസിനെ വെട്ടുകയായിരുന്നു. തലയ്ക്ക് വെട്ടേറ്റ പ്രിൻസ് ഒഴിഞ്ഞുമാറുന്നതിനിടെ താഴ്ചയിലേക്ക് വീണ് പരിക്കേറ്റു. വിഷ്ണുവിനെതിരേ വധശ്രമത്തിന് കേസെടുത്തു.
ചൊവ്വാഴ്ച യുഡിഎഫ് പ്രതിഷേധയോഗം സംഘടിപ്പിക്കും. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ നടക്കുകയാണെന്നും പ്രവർത്തകരുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും സിപിഎം നേതാക്കൾ പറഞ്ഞു.
Content Highlights: cpm worker attacks youth congress leader following conflict over local body poll victory celebration
Published: 30 Dec 2025, 08:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented