
കുറ്റ്യാടിയിൽ നടന്ന പ്രതിഷേധം (ഫയൽ ചിത്രം) |ഫോട്ടോ:സാജൻ വി.നമ്പ്യാർ|മാതൃഭൂമി
കോഴിക്കോട്: കുറ്റ്യാടിയില്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങളിൽ കടുത്ത അച്ചടക്ക നടപടിയുമായി സി.പി.എം. പാര്‍ട്ടി നേതാവ് കെ.പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍ക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചുള്ള പ്രക്ഷോഭത്തിലാണ് നടപടി. കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി പൂര്‍ണമായും പിരിച്ചുവിട്ടു. ഇവിടെ അഡ്ഹോക്ക് കമ്മിറ്റിയെ നിയോഗിക്കും.
ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.പി ചന്ദ്രി, മോഹന്‍ദാസ് എന്നിവരെ തരംതാഴ്ത്തി. കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. കുറ്റ്യാടിയില്‍ കൂടുതല്‍ നടപടികളുണ്ടാകുമെന്ന് ജില്ലാ കമ്മിറ്റിയില്‍ തീരുമാനമായിരുന്നു. ഇന്ന് ചേര്‍ന്ന ഏരിയാ കമ്മിറ്റി യോഗത്തിലാണ് അന്തിമ തീരുമാനമുണ്ടായത്.
വളയം, കുറ്റ്യാടി എന്നിങ്ങനെ മണ്ഡലത്തില്‍ രണ്ട് ലോക്കല്‍ കമ്മിറ്റികളാണ് ഉണ്ടായിരുന്നത്. കൂടുതല്‍ നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. സംഘടനാവിരുദ്ധ പ്രവര്‍ത്തനമുണ്ടായി എന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. പ്രക്ഷോഭവുമായി രംഗത്തിറങ്ങിയവരെ പിന്തിരിപ്പിക്കുന്നതിന് പകരം പിന്തുണയ്ക്കുന്ന തരത്തില്‍ വിഭാഗീയതയാണ് അരങ്ങേറിയതെന്നും സി.പി.എം വിലയിരുത്തുന്നു.
നേരത്തെ സ്ഥലം എം.എല്‍.എ കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍ക്കെതിരെയും സിപിഎം അച്ചടക്ക നടപടിയെടുത്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറ്റ്യാടി മണ്ഡലം കേരള കോണ്‍ഗ്രസിനാണ് നല്‍കിയിരുന്നത്. ഇതില്‍ വലിയ പ്രതിഷേധമുയര്‍ന്നുവന്നിരുന്നു. ആയിരക്കണക്കിനാളുകള്‍ കുഞ്ഞഹമദ് കുട്ടി മാസ്റ്റര്‍ക്കായി തെരുവിലിറങ്ങിയിരുന്നു. ഇത് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ പോലും ഞെട്ടിച്ചിരുന്നു.
അന്ന് പ്രതിഷേധങ്ങള്‍ക്ക് വഴങ്ങി സീറ്റ് സി.പി.എം ഏറ്റെടുത്തെങ്കിലും പാര്‍ട്ടി സമ്മേളനത്തിന് മുന്നോടിയായി അച്ചടക്ക നടപടി കടുപ്പിക്കുന്നതിലൂടെ പാര്‍ട്ടിയെ ജനം തിരുത്തേണ്ട എന്ന സന്ദേശം തന്നെയാണ് സി.പി.എം നല്‍കുന്നത്.
Content Highlights: CPM takes more disciplinary actions in Kuttiyadi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..