പാലക്കാട്: മൂന്ന് വർഷത്തിലധികമായി നികുതി അടക്കാത്തതിനെത്തുടർന്ന് സിപിഎം പാർട്ടി ഓഫീസുകൾക്ക് ജപ്തി നോട്ടീസ്. പാലക്കാട്, ഷൊർണ്ണൂർ നഗരസഭകളാണ് പാർട്ടി ഓഫീസുകൾക്കെതിരേ റവന്യൂ റിക്കവറി നടപടി എടുത്തത്. കൊളപ്പുള്ളി, ഷൊർണ്ണൂർ ലോക്കൽ കമ്മിറ്റി ഓഫീസുകൾക്കെതിരേയാണ് നടപടി.

To advertise here,

ഷൊർണ്ണൂർ നഗരസഭ കഴിഞ്ഞ പത്ത് വർഷമായി സിപിഎം ആണ് ഭരിക്കുന്നത്. പാർട്ടി ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് നികുതി കുടിശ്ശിക തീർക്കുമെന്നാണ് സിപിഎം അറിയിക്കുന്നത്.

കഴിഞ്ഞ വർഷം ഏറ്റവു കൂടുതൽ നികുതി പിരിവ് നടത്തിയ നഗരസഭയാണ് ഷൊർണ്ണൂർ നഗരസഭ. എന്നാൽ അത് നൂറ് ശതമാനത്തിൽ എത്തിക്കാൻ സാധിച്ചിരുന്നില്ല. ഇതിന് പ്രധാനകാരണം സിപിഎം പാർട്ടി ഓഫീസുകൾ ഉൾപ്പെടെ നാല്പതോളം ഇടങ്ങളിൽ നിന്ന് നികുതി ലഭിക്കാത്തതായിരുന്നുവെന്നാണ് വിവരം.