കുമളി (ഇടുക്കി): മന്ത്രി വീണാ ജോർജിനെതിരേ കെ.എസ്.യു. പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് കുമളിയിൽ സംഘടിപ്പിച്ച യോഗത്തിൽ സി.പി.എം. നേതാവിന്റെ കൊലവിളിപ്രസംഗം. സി.പി.എം. പീരുമേട് ഏരിയാ സെക്രട്ടറി എസ്. സാബുവാണ് കൊലവിളി നടത്തിയത്.

To advertise here,

ഇടതുപക്ഷക്കാർക്കുനേരേ പ്രതിഷേധവുമായി എത്തുന്ന കോൺഗ്രസുകാർ വീട്ടിൽ അമ്മയോടും അച്ഛനോടും ഇനി വീട്ടിലേക്ക് മടങ്ങിവരില്ലെന്ന് പറഞ്ഞിട്ടുവേണം പോരാനെന്നും ഇത്തരത്തിൽ പാരമ്പര്യമുള്ള പാർട്ടിയാണ് കേരളത്തിലെ സി.പി.എമ്മെന്നും ഞങ്ങൾ ചെത്തി മിനുക്കിവെച്ച വാരിക്കുന്തം ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ടെന്നും സാബു പരാമർശിക്കുന്നുണ്ട്.

പത്തുവർഷമായി ഭരണം നടത്തുന്ന ഞങ്ങളുടെ വായിൽ കോലിട്ട് കുത്താനാണ് കോൺഗ്രസിന്റെ ശ്രമമെങ്കിൽ നിന്റെയൊക്കെ നെഞ്ചത്ത് പൊങ്കാലയിട്ടായിരിക്കും മറുപടിയെന്നും സാബു പ്രസംഗത്തിൽ പറയുന്നുണ്ട്.