
തൃശ്ശൂർ: പാർട്ടി നേതൃത്വത്തിനെതിരേ വിമർശനം ഉന്നയിച്ച തൃശ്ശൂരിലെ കൗൺസിലർ ലാലി ജെയിംസിനെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്. തൃശ്ശൂർ കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പിൽ ഒഴിവാക്കിയതിനെതിരെയായിരുന്നു ലാലിയുടെ വിമർശനം. ഡിസിസി പ്രസിഡന്റ് പണംവാങ്ങിയാണ് മേയർ സ്ഥാനം നൽകിയത് എന്നായിരുന്നു ആരോപണം. കെ.സി. വേണുഗോപാൽ ഇടപെട്ടുവെന്നും ലാലി ആരോപിച്ചിരുന്നു. തുടർന്ന്, ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെപിസിസി ആണ് നടപടി സ്വീകരിച്ചത്.
ഡോ.നിജി ജസ്റ്റിനെ മേയറായി കോൺഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ലാലി വിമർശനം ഉന്നയിച്ച് രംഗത്തെത്തിയത്. പണം കൈപ്പറ്റിയാണ് മേയർ പദവിയിൽനിന്ന് തന്നെ തഴഞ്ഞതെന്ന ഗുരുതരമായ ആരോപണം അവർ ഉയർത്തി. ജില്ലയിലെ പാർട്ടി നേതൃത്വത്തിനെതിരെയായിരുന്നു ആരോപണം. പണപ്പെട്ടിയുമായി നേതാക്കളെ പോയി കണ്ടെന്നും പണം ഇല്ലാത്തതിനാലാണ് തന്നെ തഴഞ്ഞതെന്നും ലാലി പറഞ്ഞു.
അതേസമയം ലാലി ഉയർത്തിയ ആരോപണങ്ങളും വിമർശനങ്ങളും കോൺഗ്രസ് നേതൃത്വവും നിജി ജസ്റ്റിനും തള്ളി. ലാലിക്കുള്ള മറുപടി നേതൃത്വം നൽകുമെന്നും അവർ വ്യക്തമാക്കി.വിവാദങ്ങളെല്ലാം നേരിട്ട് തന്നെയാണ് വന്നത്. 28 വർഷമായി പാർട്ടി പ്രവർത്തകയാണ്. സ്ഥാനമാനങ്ങൾ വരും പോകും. ലാലിയോട് ഒന്നും പറയാൻ ഇല്ല. പറയേണ്ടത് പാർട്ടി പറയുമെന്നും അവർ വ്യക്തമാക്കി.
Content Highlights: The Congress party has suspended Thrissur municipal councillor Laly James following her serious allegations against party leadership.
Published: 26 Dec 2025, 11:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented