കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പോടെ കേരളത്തിലെ കോൺഗ്രസിൽ താഴേത്തട്ടിലുള്ള ഗ്രൂപ്പിസം അവസാനിച്ചെന്ന് പ്രമുഖ കോൺഗ്രസ് നേതാവും കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ മുൻ ചെയർമാനുമായ ചെറിയാൻ ഫിലിപ്പ്. തിങ്കളാഴ്ച പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലാണ് ചെറിയാൻ ഫിലിപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.

To advertise here,

മുതിർന്ന നേതാക്കളെ എല്ലാവരും ആദരിക്കുന്നുണ്ടെങ്കിലും അവർ ഗ്രൂപ്പുണ്ടാക്കാൻ ശ്രമിച്ചാൽ പ്രവർത്തകർ അംഗീകരിക്കില്ലെന്നും വ്യക്തികൾ തമ്മിൽ ഏതെങ്കിലും തലത്തിൽ അധികാര തർക്കമുണ്ടായാൽ അതിന് സംഘടിത രൂപം ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

‘തദ്ദേശ തെരഞ്ഞെടുപ്പിൽ ഗ്രൂപ്പ് അടിസ്ഥാനത്തിൽ പങ്കുവെയ്ക്കാതെയും മുകളിൽനിന്ന് അടിച്ചേൽപ്പിക്കാതെയും സ്ഥാനാർഥിനിർണയം കീഴ്ഘടകങ്ങൾക്ക് വിട്ടുകൊടുക്കുകയും ഒരുമയോടെ പ്രവർത്തിക്കുകയും ചെയ്തതുകൊണ്ടാണ് ചരിത്രവിജയം ഉണ്ടായത്.

എ, ഐ ഗ്രൂപ്പുകൾ ഇനി പുരാവസ്തു മാത്രമാണ്. എഐ എന്നു പറഞ്ഞാൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ ചുരുക്കപ്പേരായാണ് ഇപ്പോൾ കണക്കാക്കപ്പെടുന്നത്. ഐഎ എന്ന് ആരെങ്കിലും ഉച്ചരിച്ചാൽ അയ്യേ എന്ന് ജനങ്ങൾ പറയുമെന്ന് ഉറപ്പാണ്’, അദ്ദേഹം കുറിച്ചു.