വടകര: നവകേരള സദസ്സിൽ മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി. മന്ത്രി തനിക്ക് 63 ലക്ഷം രൂപ നൽകണമെന്ന കോടതി വിധി നടപ്പായി കിട്ടാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് വടകര സ്വദേശി എ.കെ യൂസഫാണ് പരാതി നൽകിയത്. വടകരയിലെ നവകേരള സദസ്സിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടാണ് പരാതി നൽകിയത്.
2015-ലെ ചെക്ക് കേസിൽ യൂസഫ് അഹമ്മദ് ദേവർകോവിലിനെതിരെ വടകര പോലീസിൽ പരാതി നൽകിയിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികൾ കുറ്റക്കാരാണെന്ന് വടകര ഫസ്റ്റ്ക്ലാസ് കോടതി കണ്ടെത്തുകയും തടവുശിക്ഷയും പിഴയും വിധിക്കുകയും ചെയ്തിരുന്നു. തുടർന്ന്, പിന്നീട് അഹമ്മദ് ദേവർകോവിൽ നൽകിയ അപ്പീലിൽ കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി ശിക്ഷ ഒഴിവാക്കുകയും പിഴ തുക പരാതിക്കാരന് നൽകണമെന്ന് വിധിക്കുകയും ചെയ്തിരുന്നു.
എന്നാൽ, വിധിക്ക് ശേഷവും മന്ത്രി പണം നൽകാതെ കബളിപ്പിക്കുകയായിരുന്നുവെന്നും 2022-ൽ ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി മെയിലായി അയച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നും പരാതിക്കാരൻ ആരോപിക്കുന്നു. തുക തിരിച്ചുകിട്ടാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് നിലവിൽ യുസഫ് പരാതിയി സമർപ്പിച്ചിരിക്കുന്നത്.

Content Highlights: Complaint to Chief Minister against Minister Ahmed Devarkovil in Navakerala Sadass
Published: 24 Nov 2023, 08:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented