
കാക്കനാട്: 'ഒന്നാം ക്ലാസുകാരന്റെ ബാഗിന്റെ സിബ് കുറച്ച് തുറന്നതുമാത്രമേ ഓർമ്മയുള്ളൂ, തലയുയർത്തി ഒരു ചീറ്റൽ.' മൂർഖൻ പാമ്പിന്റെ കടിയേൽക്കാതെ ഭാഗ്യംകൊണ്ടുമാത്രം രക്ഷപ്പെട്ട വീട്ടുജോലിക്കാരിയായ യുവതി പറഞ്ഞു. കുട്ടികളൊന്നും ബാഗ് തുറന്നില്ലല്ലോ, ആർക്കും ഒന്നും സംഭവിച്ചില്ലല്ലോ എന്ന ആശ്വാസത്തിലാണ് വീട്ടുകാർ.
ശനിയാഴ്ച രാവിലെ കാക്കനാട് അത്താണി ജങ്ഷനുസമീപം താമസിക്കുന്ന ബിസിനസ്സുകാരനായ അബ്ദുൾ അസീസിന്റെ മകന്റെ ബാഗിലാണ് നീളമുള്ള മൂർഖൻ ഒളിച്ചിരുന്നത്.
വെള്ളിയാഴ്ച സ്‌കൂൾവിട്ടശേഷം കുട്ടി വീടിനുള്ളിലെ ഹാളിലെ തറയിലാണ് ബാഗ് വച്ചിരുന്നത്. ശനിയാഴ്ച രാവിലെ ബാഗ് വൃത്തിയാക്കാൻ എടുത്ത വീട്ടുജോലിക്കാരി പതിവില്ലാത്ത കനം തോന്നി സിബ് തുറന്നതോടെ മൂർഖൻ പത്തി വിടർത്തി. ഉടൻ വീട്ടുകാരെത്തി ബാഗ് നീളമുള്ള കമ്പ് കൊണ്ട് പുറത്തേക്ക് എത്തിച്ചു. തുടർന്ന് എറണാകുളം സർപ്പ സ്‌നേക്ക് റെസ്‌ക്യൂ അംഗം റിൻഷാദ് നാസർ മൂർഖൻ പാമ്പിനെ സുരക്ഷിതമായി പിടികൂടി വനംവകുപ്പിന് കൈമാറി. വീടിന്റെ മുൻഭാഗത്തെ വാതിൽ തുറന്നിട്ട സമയത്ത് 'കക്ഷി' ബാഗ് സിബ്ബിന്റെ വിടവിലൂടെ കയറിക്കൂടിയതാകാമെന്നാണ് നിഗമനം.
Content Highlights: A venomous king cobra was discovered in a first grader`s school bag in Kakkanad, narrowly missing a housemaid. Safely rescued, learn more about this shocking incident.
Published: 11 Jan 2026, 10:03 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented