തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ കൈവരിച്ച യശസ്സിന് കളങ്കമുണ്ടാക്കുന്ന കാര്യങ്ങളാണ് അടുത്തിടെ ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗികള്‍ ശത്രുക്കളല്ല, രോഗമാണ് ശത്രു. ഇതൊരു കാരണവശാലും മറക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെയാണ് നമുക്ക് ഈ മഹാമാരിയെ ഇതുവരെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞത്. എന്നാല്‍ ആ യശസ്സിന് കളങ്കമുണ്ടാക്കുന്ന ചില വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്നു. അന്യദേശങ്ങളില്‍നിന്ന കഷ്ടപ്പാടുകള്‍ താണ്ടിയെത്തിയ ചിലര്‍ക്ക് ദുരനുഭവങ്ങള്‍ നേരിടേണ്ടിവന്നു. ക്വാറന്റീനില്‍ കഴിയുന്നവരുടെ വീടാക്രമിക്കുക, ബന്ധുക്കളെ ഒറ്റപ്പെടുത്തുക, ഊരുവിലക്കു മാതൃകയില്‍ അകറ്റിനിര്‍ത്തുക, ചികിത്സ കഴിഞ്ഞവര്‍ക്ക് വീട്ടില്‍ പ്രവേശനം നിഷേധിക്കുക തുടങ്ങിയ സംഭവങ്ങള്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കോട്ടയത്ത് ബാഗ്ലൂരില്‍നിന്നെത്തി ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ യുവതിയും മക്കളും വീട്ടില്‍ കയറാനാകാതെ എട്ട് മണിക്കൂറോളം കഴിയേണ്ടിവന്നു. സ്വന്തം വീട്ടുകാരും ഭര്‍തൃവീട്ടുകാരും ഇവരെ സ്വീകരിക്കാന്‍ തയ്യാറായില്ല. ഇത്തരം കാര്യങ്ങള്‍ നമ്മെ എവിടെയാണ് എത്തിക്കുക എന്ന് ആലോചിക്കണം. ക്വാറന്റീനില്‍ കഴിഞ്ഞതിനു ശേഷം മറ്റപകടങ്ങളില്ലെന്ന് ബോധ്യപ്പെട്ടിട്ടും അവരെ അകറ്റിനിര്‍ത്തുകയാണ്. രോഗബാധിതരെപ്പോലും അകറ്റിനിര്‍ത്തുകയല്ല വേണ്ടത്, സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തുകൊണ്ട് സംരക്ഷിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരം പെരുമാറ്റങ്ങള്‍ നമ്മുടെ സമൂഹത്തിന് അപമാനകരമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. അത്തരക്കാരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സമൂഹം ശ്രമിക്കണം. വിദേശത്തുനിന്ന് എത്തുന്നവരെ സ്വീകരിക്കുകയും ആവശ്യമായ സൗകര്യം ചെയ്യുകയുമാണ് നമ്മുടെ ഉത്തരവാദിത്തം. വീട്ടില്‍ കയറ്റാതെ ആട്ടിയോടിക്കുന്നത് മനുഷ്യത്വത്തിന് ചേര്‍ന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പതിനാല് ജില്ലകളിലും രോഗബാധിതര്‍ വര്‍ധിച്ചതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നഗരങ്ങളിലും ഗ്രാമങ്ങളിലും കോവിഡ് ബാധിതരുണ്ട്. തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും മലപ്പുറത്തെ പൊന്നാനി താലൂക്കിലും ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. നമ്മുടെ ജാഗ്രത എന്നത്തേക്കാളും കൂടുതല്‍ ഇപ്പോള്‍ വേണമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: CM Pinarayi Vijayan press meet on covid 19, coronavirus kerala
Published: 03 Jul 2020, 06:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented