
കൊച്ചി: ''ഒരൊറ്റ ജീവിതമേയുള്ളൂ... എനിക്ക് ജീവിക്കാന്‍ കൊതിയാണ്... തലയ്ക്കുമീതെ വെള്ളം വന്നിരുന്നു. ഒഴുകിപ്പോയിരുന്നു. മരിക്കാതിരിക്കാന്‍ പരമാവധി പൊരുതി''- ചൂരല്‍മല ദുരന്തത്തില്‍ 12 മണിക്കൂര്‍ അതിജീവനത്തിന്റെ കരുത്തായി നിന്ന അരുണിന്റെ വാക്കുകള്‍. കൊച്ചിയിലെ പെണ്‍കുട്ടികളുടെ ബാന്‍ഡായ 'തരാന' സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അരുണ്‍. കലൂര്‍ ശ്രീരാമകൃഷ്ണ സേവാശ്രമത്തിലായിരുന്നു ചടങ്ങ്.
''മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ നടന്ന ജൂലായ് 30-ന് അരുണും അമ്മ ഭാര്‍ഗവിയുമാണ് വീട്ടിലുണ്ടായിരുന്നത്. അച്ഛന്‍ ചെല്ലപ്പന്‍ തൊടുപുഴയില്‍ ആയിരുന്നു. രാത്രി രണ്ടു മണിയോടെയാണ് ആദ്യ ഉരുള്‍പൊട്ടല്‍. അമ്മ വിളിച്ചെങ്കിലും പുറത്ത് കടക്കാന്‍ കഴിയാത്ത രീതിയില്‍ അപ്പോഴേക്കും അരുണ്‍ കുടുങ്ങിപ്പോയിരുന്നു. ശരീരത്തിന്റെ പകുതിയും മണ്ണിനടിയിലായി. കാലില്‍ ഒരു സ്റ്റീല്‍ അലമാര. ചുറ്റിലും കട്ടിലുകളും മറ്റു വസ്തുക്കളും. പതിഞ്ഞിരിക്കുന്ന ആ അവസ്ഥയില്‍നിന്നു പുറത്തേക്കെത്താന്‍ അരുണിന് കഴിഞ്ഞില്ല.
അരുണിനെ രക്ഷപ്പെടുത്താന്‍ സഹായം തേടി അമ്മ പോയപ്പോഴേക്കും രണ്ടാമതും ഉരുള്‍പൊട്ടി. ഒഴുക്കില്‍ അരുണ്‍ വേറെ പ്രദേശത്ത് എത്തി. അവിടെ വെച്ച് വീണ്ടും ഉരുള്‍പൊട്ടി. മൂന്നാമതുള്ള ഉരുള്‍പൊട്ടലില്‍ അരുണ്‍ ഒരു കുഴിയിലേക്ക് വീണു. കുഴിയില്‍നിന്നു കയറി. കൂവിയും കൈകവീശിയുമൊക്കെ ആളുകളുടെ ശ്രദ്ധ കിട്ടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ആ ശ്രമം രാവിലെ ഒന്‍പതുവരെ നീണ്ടു. അപ്പോഴാണ് ഫയര്‍ ഫോഴ്സ് അരുണിനെ കണ്ടത്. എന്നാല്‍, അരുണിന് അടുത്തേക്ക് അവര്‍ക്ക് എത്താന്‍ സാധിച്ചത് ഉച്ച കഴിഞ്ഞ് രണ്ട് മണിക്കായിരുന്നു.
ഒന്നര മാസത്തെ ആശുപത്രി വാസം, എട്ടിലധികം ശസ്ത്രക്രിയകള്‍... ജീവിതം രണ്ടാമതും പിച്ചവയ്ക്കുകയാണ്. വീട്ടിലുള്ളവരെല്ലാം അപകടത്തില്‍ നിന്നു രക്ഷപ്പെട്ടു. ആരോഗ്യം വീണ്ടെടുത്തിട്ട് വേണം ജോലിയിലേക്ക് തിരികെ പോകാന്‍'' -അരുണ്‍ പറഞ്ഞു.
Content Highlights: 12 Hours of Survival: Arun`s Story of the Churaimala Landslide
Published: 10 Nov 2024, 08:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented