കോഴിക്കോട്:  ഓണാശംസ നേരുന്നതിനിടെ വാമനനെ ചതിയനെന്ന് വിശേഷിപ്പിച്ച ധനമന്ത്രി തോമസ് ഐസക്കിനെതിരേ സ്വാമി ചിദാനന്ദപുരിയും രംഗത്ത്‌.

To advertise here,

തോമസ്  ഐസക്ക് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രംഗത്ത് വന്നതിന് പിന്നാലെ ഐസക്ക് വാമനനിന്ദ നടത്തിയെന്ന് ആരോപിച്ച് ചിദാനന്ദപുരിയും രംഗത്തെത്തിയത്‌.

ഫെയ്‌സ്ബുക്കില്‍ പോസ്റ്റ്  ചെയ്ത വീഡിയോയിലൂടെയാണ് വിമര്‍ശനവുമായി ചിദാനന്ദപുരി എത്തിയത്. മറ്റ് മതസ്ഥരെ ഒരു പോലെ കാണാന്‍ ഐസക്കിന്റെ മതം അനുവദിക്കുന്നില്ലെങ്കില്‍ അവനവന്റെ പണി ചെയ്യണം. ഹിന്ദു സമൂഹത്തെ മുഴുവനായി ഈ വ്യക്തി അവഹേളിച്ചിരിക്കുകയാണ്. ഇത് ഇനിയും സഹിക്കാന്‍ കഴിയുന്നതല്ലെന്നും ചിദാനന്ദപുരി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു. 

വാമനനെ ചതിയനെന്ന് വിശേഷിപ്പിക്കാന്‍ തോമസ് ഐസക്കിന് ആരാണ് അവകാശം കൊടുത്തത്. ഒരിക്കലും ഒരു മന്ത്രി അത് ചെയ്യില്ല. ചെയ്യാന്‍ പാടില്ല. അങ്ങനെ ചെയ്ത സ്ഥിതിക്ക് മന്ത്രിക്ക് ആ സ്ഥാനത്തിരിക്കാന്‍ അദ്ദേഹം യോഗ്യനല്ല. തോമസ് ഐസക് ഹിന്ദു സമാജത്തോട് മാപ്പ് പറയാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Content Highlights:Chithnanthapuri Against Thomas Issac