ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ച ഏകീകൃത പെന്‍ഷന്‍ പദ്ധതിയുടെ (യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീം-യു.പി.എസ്.) ഔദ്യോഗിക വിജ്ഞാപനം ധനമന്ത്രാലയം പുറത്തിറക്കി. ഏപ്രില്‍ ഒന്നുമുതല്‍ പദ്ധതി നിലവില്‍വരും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടിസ്ഥാനശമ്പളത്തിന്റെ പകുതി പെന്‍ഷനായി ലഭിക്കുന്ന പദ്ധതിക്ക് 2024 ഓഗസ്റ്റ് 24-നാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. സംസ്ഥാന സര്‍ക്കാരുകള്‍ക്കും വേണമെങ്കില്‍ പദ്ധതി നടപ്പാക്കാം.
25 വര്‍ഷം സര്‍വീസുള്ളവര്‍ക്ക് യു.പി.എസ്. പ്രകാരം അവസാനത്തെ 12 മാസത്തെ ശരാശരി അടിസ്ഥാനശമ്പളത്തിന്റെ പകുതി പെന്‍ഷനായി ലഭിക്കും. പിരിച്ചുവിടപ്പെടുകയോ രാജിവെക്കുകയോ ചെയ്യുന്നവര്‍ക്ക് യു.പി.എസ്. പദ്ധതിപ്രകാരമുള്ള പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കില്ല. പത്തുവര്‍ഷത്തില്‍ താഴെ സര്‍വീസുള്ളവര്‍ക്ക് യു.പി.എസ്. മാത്രമല്ല ലംപ്സം തുകയ്ക്കും അര്‍ഹതയുണ്ടാവില്ല.
2004 ജനുവരി ഒന്നിനോ അതിനുശേഷമോ സര്‍വീസില്‍ പ്രവേശിച്ചവര്‍ക്കാണ് യു.പി.എസ്. ആനുകൂല്യം. എന്‍.പി.എസിലുള്ളവര്‍ക്ക് യു.പി.എസിലേക്ക് മാറാന്‍ കഴിയും. എന്‍.പി.എസില്‍ തുടരണമെങ്കില്‍ അതിനും വ്യവസ്ഥയുണ്ട്. 10 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കി വിരമിക്കുന്നവര്‍ പദ്ധതിയില്‍ ഉള്‍പ്പെടും. സ്വയം വിരമിക്കല്‍ നടത്തുന്നവര്‍ക്ക് മിനിമം യോഗ്യതാസര്‍വീസ് 25 വര്‍ഷമാണ്.
എന്‍.പി.എസില്‍ ജീവനക്കാര്‍ പത്തുശതമാനവും സര്‍ക്കാര്‍ 14 ശതമാനവുമാണ് പെന്‍ഷന്‍ ഫണ്ടിലേക്ക് അടയ്‌ക്കേണ്ടത്. എന്നാല്‍, യു.പി.എസില്‍ സര്‍ക്കാര്‍ വിഹിതം 14-ല്‍നിന്ന് 18.5 ശതമാനമാക്കി. ജീവനക്കാരുടെ വിഹിതം 10 ശതമാനമായി തുടരും. രാജ്യത്തെ 23 ലക്ഷം കേന്ദ്രജീവനക്കാര്‍ക്ക് നേട്ടമുണ്ടാകുമെന്ന് ധനമന്ത്രാലയം പറയുന്നു.
- പദ്ധതി ഏപ്രില്‍ ഒന്നുമുതല്‍
- അടിസ്ഥാനശമ്പളത്തിന്റെ പകുതി പെന്‍ഷന്‍
- എന്‍.പി.എസില്‍ നിന്ന് മാറാം
- കുറഞ്ഞ പെന്‍ഷന്‍ 10,000 രൂപ
- കുടുംബപെന്‍ഷന്‍ 60 ശതമാനം
- അര്‍ഹത 2004-നുശേഷം ജോലിയില്‍ പ്രവേശിച്ചവര്‍ക്ക്
Content Highlights: Centre notifies unified pension scheme for employees
Published: 26 Jan 2025, 06:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented