സര്ക്കാര് സബ്സിഡി ആശ്രയിക്കാതെ റിട്ടയര്മെന്റ് സമ്പാദ്യത്തോടൊപ്പം ആരോഗ്യ സുരക്ഷയും ഉറപ്പാക്കുന്ന പദ്ധതിയായാണ് എന്.പി.എസ് സ്വസ്ഥ്യ അവതരിപ്പിക്കുന്നത്.

റിട്ടയർമെന്റ് സമ്പാദ്യത്തോടൊപ്പം ആരോഗ്യ ഇൻഷുറൻസ് കൂടി ഉറപ്പാക്കുന്ന സംവിധാനം അവതരിപ്പിക്കാൻ പെൻഷൻ ഫണ്ട് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റി. എൻ.പി.എസ് സ്വാസ്ഥ്യ എന്ന പേരിലുള്ള പദ്ധതി രണ്ടു മാസത്തിനുള്ളിൽ വിപണിയിലെത്തും. മാരക രോഗങ്ങൾക്കും വൻതുക ആവശ്യമുള്ള ചികിത്സകൾക്കും ഉൾപ്പടെ പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണിത്.
വിശദാംശങ്ങൾ
- പ്രത്യേക ഹെൽത്ത് സേവിംഗ്സ് അക്കൗണ്ടും ഗ്രൂപ്പ് ടോപ്പ്-അപ്പ് ഹെൽത്ത് ഇൻഷുറൻസ് പോളിസിയും നിക്ഷേപകർക്ക് ലഭ്യമാകും.
- വരിക്കാർ നൽകുന്ന വിഹിതത്തിന്റെ ഒരു ഭാഗം ഗ്രൂപ്പ് ടോപ്പ്-അപ്പ് ഇൻഷുറൻസ് പ്രീമിയത്തിലേക്കും ബാക്കി തുക ഹെൽത്ത് സേവിംഗ്സ് അക്കൗണ്ടിലേക്കും മാറ്റും.
- ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ പ്രാഥമികമായി നൽകേണ്ടി വരുന്ന തുക (Co-payment) വരിക്കാരന്റെ ഹെൽത്ത് സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് നൽകും.
- ബാക്കിയുള്ള (വലിയ) തുക ടോപ്പ്-അപ്പ് ഇൻഷുറൻസ് കമ്പനി നേരിട്ട് തീർപ്പാക്കും.
പെൻഷൻ ഫണ്ട് മാനേജർമാർ വരിക്കാർക്ക് വേണ്ടി മൊത്തമായി പോളിസി വാങ്ങുന്നതിലൂടെ ഇൻഷുറൻസ് ചെലവ് കുറയ്ക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
പരിരക്ഷ ഇപ്രകാരം
ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ മൂലം ഉണ്ടാകുന്ന സാമ്പത്തിക ആഘാതം തടയുക എന്നതാണ് പ്രധാന ലക്ഷ്യം.
- ആയുഷ്മാൻ ഭാരത് പോലുള്ള സർക്കാർ പദ്ധതികളിൽ നിന്ന് വ്യത്യസ്തമായി സർക്കാർ സബ്സിഡി ആശ്രയിക്കാതെ തന്നെ മുന്നോട്ട് പോകാൻ കഴിയുന്ന ഇൻഷുറൻസ് മാതൃകയാണ് അവതരിപ്പിക്കുക.
- ആരോഗ്യ ആവശ്യങ്ങൾക്കായി നീക്കിവച്ചിരിക്കുന്ന പ്രത്യേക അക്കൗണ്ട് ഉള്ളതിനാൽ ചികിത്സാ ചെലവുകൾക്കായി പെൻഷൻ നിക്ഷേപം എടുക്കേണ്ടിവരില്ല.
പങ്കാളിത്തം
പരീക്ഷണാടിസ്ഥാനത്തിൽ ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസുമായി കരാറിലെത്തിയിട്ടുണ്ട്. ഭാവിയിൽ കൂടുതൽ പൊതു-സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് കമ്പനികളെ ഉൾപ്പെടുത്താനാണ് ശ്രമം.
- വിശദമായ പദ്ധതി രേഖ വിശദീകരിച്ചുകൊണ്ടുള്ള സർക്കുലർ പെൻഷൻ ഫണ്ട് അതോറിറ്റി ഉടനെ പുറത്തിറക്കും.
- സെൻട്രൽ റെക്കോർഡ് കീപ്പിംഗ് ഏജൻസികളുടെ (CRA) ബാക്കെൻഡ് സംവിധാനങ്ങളുമായി കൂട്ടിയിണക്കൽ പുരോഗമിക്കുകയാണ്.
സർക്കാർ സബ്സിഡി ആശ്രയിക്കാതെ റിട്ടയർമെന്റ് സമ്പാദ്യത്തോടൊപ്പം ആരോഗ്യ സുരക്ഷയും ഉറപ്പാക്കുന്ന പദ്ധതിയായാണ് എൻ.പി.എസ് സ്വസ്ഥ്യ അവതരിപ്പിക്കുന്നത്.
Content Highlights: Introduction of NPS Swasthya for integrated pension and health coverage., Features a dual-model: Health Savings Account and Group Top-up Insurance., Reduces financial burden of critical illnesses during retirement., No reliance on government subsidies; self-sustaining insurance model., Initial partnership with Aditya Birla Health Insurance.
Published: 06 Jul 2026, 05:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented