
തിരുവനന്തപുരം: സംശയമോ എന്യൂമറേഷൻ ചെയ്യാൻ പലതവണ ശ്രമിച്ചിട്ടും പൂർത്തീകരിക്കാൻ ആകാത്തവരോ ഉണ്ടെങ്കിൽ അത്തരക്കാർ ആശങ്കപ്പെടേണ്ടതില്ല. ഉദ്യോഗസ്ഥർ വീട് സന്ദർശിക്കാനെത്തുമ്പോൾ അവർ എന്യൂമറേഷൻ പ്രക്രിയ ചെയ്യാൻ നിങ്ങളെ സഹായിക്കും. എന്നാൽ, വീട്ടിലെത്തുന്ന എന്യൂമറേറ്റർ വിവരം രേഖപ്പെടുത്താൻ സമയം ചെലവഴിക്കുന്നത് സെൻസസ് പ്രക്രിയ മന്ദഗതിയിലാക്കും. അതിനാൽ എല്ലാവരും സ്വയം വിവരങ്ങൾ രേഖപ്പെടുത്താൻ ശ്രമിക്കുക. കഴിയാതെവന്നാൽ മാത്രം എന്യൂമറേറ്ററുടെ സഹായംതേടുക.
എന്യൂമറേഷൻ പ്രക്രിയ ചെയ്യേണ്ടവിധം വിവിധ ഘട്ടങ്ങളിലൂടെ പരിചയപ്പെടാം
ഘട്ടം 1: സെൽഫ് എന്യൂമറേഷൻ ചെയ്യുന്നതിനായി പൊതുജനങ്ങൾ https://se.census.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. നിങ്ങളുടെ മൊബൈൽ ബ്രൗസറിൽ സെൻസസ് സെൽഫ് എന്യൂമറേഷൻ പോർട്ടൽ എന്ന ലിങ്കിൽ പ്രവേശിക്കുക.
ഘട്ടം 2: നിങ്ങളുടെ സംസ്ഥാനം (കേരളം) തിരഞ്ഞെടുക്കുക. ക്യാപ്ച നൽകുക.
തുടർന്ന് ഗൃഹനാഥന്റെ പേരും സജീവമായ ഒരു മൊബൈൽ നമ്പറും നൽകുക.
ഘട്ടം 3: നിങ്ങളുടെ മൊബൈൽ നമ്പരിലേക്കു വരുന്ന ഒ.ടി.പി. ടൈപ്പ് ചെയ്യുക. തുടർന്ന് വിവരങ്ങൾ പൂരിപ്പിക്കാൻ താത്‌പര്യമുള്ള ഭാഷ (മലയാളം) തിരഞ്ഞെടുക്കുക.
ഘട്ടം 4: നിങ്ങളുടെ ജില്ല, വില്ലേജ്/ടൗൺ, വാർഡ് എന്നിവ തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ പ്രദേശത്തിന്റെ ഒരു മാപ്പ് തെളിയും. അതിൽ നിങ്ങളുടെ വീട് സ്ഥിതിചെയ്യുന്ന സ്ഥലം കൃത്യമായി മാർക്ക് ചെയ്യുക.
ഘട്ടം 5: ഇനി സ്‌ക്രീനിൽ വീടിന്റെ ഘടന, അടിസ്ഥാനസൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട 34 ചോദ്യങ്ങൾ ഓരോന്നായി തെളിയും. നൽകിയിരിക്കുന്ന ഓപ്ഷനുകളിൽനിന്നും നിങ്ങളുടെ വീടിന് അനുയോജ്യമായ ഉത്തരങ്ങൾ ടിക്ക് ചെയ്താൽ മതിയാകും.
ഘട്ടം 6: എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തിയശേഷം സബ്മിറ്റ് ക്ലിക്ക് ചെയ്യുക. ഉടൻതന്നെ നിങ്ങളുടെ മൊബൈലിലേക്ക് 11 അക്കങ്ങളുള്ള ഒരു എസ്.ഇ. ഐ.ഡി. മൊബൈലിൽ സന്ദേശമായും ഇ-മെയിലിലും ലഭ്യമാകും.
11 അക്ക എസ്.ഇ.ഐ.ഡി. നമ്പരിന്റെ പ്രാധാന്യം
: ജൂൺ 30-ന് അവസാനിക്കുന്ന സെൽഫ് എന്യൂമറേഷനുശേഷം ജൂലായ് 1 മുതൽ 30വരെ സെൻസസ് ഉദ്യോഗസ്ഥർ (എന്യൂമറേറ്റർമാർ) നിങ്ങളുടെ വീട് സന്ദർശിക്കും. നിങ്ങളുടെ മൊബൈലിൽ ലഭിച്ച ഈ 11 അക്ക എസ്.ഇ.ഐ.ഡി. അവർക്കു കൈമാറണം. അവർ തങ്ങളുടെ ഔദ്യോഗിക മൊബൈൽ ആപ്പ് വഴി ആ നമ്പർ വെരിഫൈചെയ്ത് നിങ്ങളുടെ സെൻസസ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കും.
എന്യൂമറേറ്റർമാർ സഹായത്തിനെത്തും
: സംശയമോ എന്യൂമറേഷൻ ചെയ്യാൻ പലതവണ ശ്രമിച്ചിട്ടും പൂർത്തീകരിക്കാൻ ആകാത്തവരോ ഉണ്ടെങ്കിൽ അത്തരക്കാർ ആശങ്കപ്പെടേണ്ടതില്ല. ഉദ്യോഗസ്ഥർ വീട് സന്ദർശിക്കാനെത്തുമ്പോൾ അവർ നിങ്ങളെ സഹായിക്കും.
എന്നാൽ, വീട്ടിലെത്തുന്ന എന്യൂമറേറ്റർ വിവരം രേഖപ്പെടുത്താൻ സമയം ചെലവഴിക്കുന്നത് സെൻസസ് പ്രക്രിയ മന്ദഗതിയിലാക്കും. അതിനാൽ എല്ലാവരും സ്വയം വിവരങ്ങൾ രേഖപ്പെടുത്താൻ ശ്രമിക്കുക. കഴിയാതെവന്നാൽ മാത്രം എന്യൂമറേറ്ററുടെ സഹായംതേടുക.
ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ചോദ്യങ്ങൾ
1.വരിനമ്പർ(ക്രമനമ്പർ) (നിർബന്ധമായും നൽകേണ്ടവയല്ല)
2.കെട്ടിട നമ്പർ
3.സെൻസസ് വീടിന്റെ നമ്പർ
4.സെൻസസ് വീടിന്റെ നിലത്തിനുപയോഗിച്ച പ്രധാന സാമഗ്രി
5.സെൻസസ് വീടിന്റെ ഭിത്തിക്കുപയോഗിച്ച പ്രധാന സാമഗ്രി
6.സെൻസസ് വീടിന്റെ മേൽക്കൂരയ്‌ക്കുപയോഗിച്ച പ്രധാന സാമഗ്രി
7.സെൻസസ് വീടിന്റെ ഉപയോഗം
8.ഈ സെൻസസ് വീടിന്റെ അവസ്ഥ
9.കുടുംബത്തിന്റെ നമ്പർ
10.ഈ കുടുംബത്തിൽ പതിവായി താമസിക്കുന്നവരുടെ ആകെ എണ്ണം
11.കുടുംബനാഥന്റെ/നാഥയുടെ പേര്
12.കുടുംബനാഥന്റെ/നാഥയുടെ ലിംഗഭേദം
13.കുടുംബനാഥൻ/നാഥ പട്ടികജാതിയോ പട്ടികവർഗമോ മറ്റുള്ളവരോ
14.ഈ വീടിന്റെ ഉടമസ്ഥത
15.താമസിക്കാൻ ഈ കുടുംബത്തിനു മാത്രമായി കൈവശമുള്ള മുറികളുടെ എണ്ണം
16.ഈ കുടുംബത്തിൽ താമസിക്കുന്ന ദമ്പതിമാരുടെ എണ്ണം
17.കുടിവെള്ളത്തിന്റെ പ്രധാന സ്രോതസ്സ്
18.കുടിവെള്ളസ്രോതസ്സിന്റെ ലഭ്യത
19.വെളിച്ചത്തിന്റെ പ്രധാന സ്രോതസ്സ്
20.കക്കൂസിന്റെ ലഭ്യത
21.കക്കൂസിന്റെ തരം
22.അഴുക്കുവെള്ളക്കുഴൽ ബന്ധിപ്പിച്ചിട്ടുള്ളത്
23.പരിസരത്ത് ലഭ്യമായ കുളിക്കാനുള്ള സൗകര്യങ്ങൾ
24.അടുക്കളയുടെയും എൽ.പി.ജി./ പി.എൻ.ജി. കണക്ഷന്റെയും ലഭ്യത
25.പാചകത്തിന് ഉപയോഗിക്കുന്ന പ്രധാന ഇന്ധനം
26.റേഡിയോ/ട്രാൻസിസ്റ്റർ ലഭ്യത
27.ടെലിവിഷൻ ലഭ്യത
28.ഇന്റർനെറ്റിന്റെ ലഭ്യത
29.ലാപ്ടോപ്പ്/കംപ്യൂട്ടർ ലഭ്യത
30.ടെലിഫോൺ, മൊബൈൽഫോൺ/ സ്മാർട്‌ഫോൺ ലഭ്യത
31.സൈക്കിൾ, സ്‌കൂട്ടർ/ മോട്ടോർസൈക്കിൾ/മോപ്പഡ് ലഭ്യത
32.കാർ/ജീപ്പ്/വാൻ ലഭ്യത
33.കുടുംബത്തിൽ പ്രധാനമായി ഉപയോഗിക്കുന്ന ധാന്യം
34.മൊബൈൽനമ്പർ
നിർദേശങ്ങൾ
1.വരിനമ്പരും ഇ-മെയിൽ വിലാസവും നിർബന്ധമല്ല
2.ഗൃഹനാഥന്റെ പേരിന്റെ സ്ഥാനത്ത് കുടുംബത്തിലെ ഏത് അംഗത്തിന്റെ പേരും രേഖപ്പെടുത്താം.
എന്നാൽ, ആദ്യം രേഖപ്പെടുത്തിയ പേര് പിന്നീട് മാറ്റാൻ കഴിയില്ല.
3.ഒരു കുടുംബത്തിന് ഒരു മൊബൈൽഫോൺ നമ്പർ മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. ഒരിക്കൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ ആ നമ്പർ മറ്റു കുടുംബങ്ങൾക്കായി ഉപയോഗിക്കാൻ കഴിയില്ല.
4.വിവരങ്ങൾ രേഖപ്പെടുത്തി അവസാനഭാഗത്ത് സബ്മിറ്റ് ക്ലിക്ക് ചെയ്തുകഴിഞ്ഞാൽ മാറ്റങ്ങൾ വരുത്താൻ കഴിയില്ല.
Content Highlights: Official website for self-enumeration is https://se.census.gov.in., Self-enumeration deadline is June 30, 2026., Users receive an 11-digit SEID after submission, which must be shared with enumerators in July., The process involves 34 questions regarding house structure and facilities., Enumerator assistance is available from July 1 to July 30 for those unable to complete the online process.
Published: 18 Jun 2026, 11:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented