തിരുവനന്തപുരം: ജാതിവെറിയിൽ ജീവിക്കാനാവാതെ, ആത്മഹത്യയിൽ അഭയം പ്രാപിച്ച ഹൈദരാബാദ് സർവകലാശാലാ വിദ്യാർഥി രോഹിത് വെമുലയ്ക്കു നീതിക്കായി മുറവിളി കൂട്ടിയവരാണ് കേരളീയർ. ഉത്തരേന്ത്യയിലെപ്പോലെ തീവ്ര ജാതിവിവേചനം കേരളത്തിലില്ലെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങൾ കൈകാര്യം ചെയ്യാൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇനിയും ഫലപ്രദമായി സംവിധാനമില്ല.
കോളേജുകളിൽ ആഭ്യന്തര പരാതി സമിതി (ഐ.സി.സി.) രൂപവത്കരിക്കാനാണ് സർക്കാർ നിർദേശം. അവിടെയെത്തുന്ന പരാതിയുടെ സ്വഭാവം പരിശോധിച്ച് ആവശ്യമെങ്കിൽ പോലീസിനു കൈമാറും. ജാതിവിവേചനം പോലെയുള്ള പരാതികൾ ഉന്നയിക്കാനോ കൈകാര്യം ചെയ്യാനോ ഫലപ്രദമായ ഒരു സംവിധാനവുമില്ല.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന യു.ജി.സി.യും ജാതിവിവേചനം തടയാൻ കാര്യമായി ശ്രമങ്ങൾ നടത്തിയിട്ടില്ല. 2002-ലെ യു.ജി.സി. നിർദേശമനുസരിച്ച് പട്ടികജാതി, പട്ടികവർഗ വിദ്യാർഥികളുടെ ക്ഷേമത്തിന് കോളേജുകളിൽ സെൽ രൂപവത്കരിച്ചെങ്കിലും ജാതിവിവേചന പ്രശ്‌നങ്ങൾ അഭിമുഖീകരിക്കാൻ വ്യവസ്ഥയില്ല. ഈ വർഷം കർണാടക സർക്കാർ രോഹിത് വെമുല നിയമം അംഗീകരിച്ചതൊഴിച്ചാൽ മറ്റൊരു ശ്രമവും എവിടെയും നടന്നില്ല.
കേരളം കേട്ട നിലവിളികൾ
സ്ഥാപന മേധാവി ദളിത് വിരോധം പ്രകടിപ്പിച്ചതിന് എം.ജി. സർവകലാശാലയിലെ ഗവേഷക വിദ്യാർഥിനി ദീപ പി. മോഹനൻ പരാതിപ്പെട്ടതിന് 2015-ൽ കേരളം സാക്ഷിയായി.
ജാതിവിവേചനം അല്ലെങ്കിലും രണ്ടുവർഷം മുൻപ് ക്രൂരമായ റാഗിങ്ങിനിരയായി പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥൻ മരിച്ച സംഭവത്തിലും ഇതുവരെ നീതി ലഭിച്ചിട്ടില്ല.
പഠനവകുപ്പ് മേധാവിയുടെ ജാതി വിവേചനത്തിന് ഇരയായതായി പരാതിപ്പെട്ട് കഴിഞ്ഞവർഷം കേരള സർവകലാശാലയിലെ ഗവേഷകവിദ്യാർഥി വിപിൻ വിജയൻ രംഗത്തു വന്നു. രാഷ്ട്രീയതർക്കങ്ങളിൽ മുങ്ങി ആ പരാതി ആരും ഗൗരവത്തോടെ കണ്ടില്ല.
ജാതിവെറിയുടെ കണക്കുകൾ
അഞ്ചു വർഷത്തിനിടെ കോളേജുകളിലും സർവകലാശാലകളിലും ജാതിവിവേചനം സംബന്ധിച്ച ലഭിച്ചത് 114 പരാതികൾ.
2019-20-ൽ 173 പരാതികളായിരുന്നു. ഇത് 2023-24ൽ 378 ആയി.
2019-20 മുതൽ 2023-24 വരെയുള്ള കാലയളവിൽ 704 സർവകലാശാലകളിലും 1,553 കോളേജുകളിലുമായി 1,160 പരാതികളുണ്ടായി. ഇതിൽ 1,052 എണ്ണം തീർപ്പാക്കി.
Content Highlights: Lack of effective internal grievance mechanisms for caste-based discrimination in Kerala colleges., UGC 2002 guidelines are insufficient to address modern caste-based harassment., Statistical rise in reported discrimination cases across Indian universities reaching 378 in 2024., Urgent call for state-level legislation similar to the Karnataka Rohith Vemula Act.
Published: 13 Apr 2026, 06:46 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented