തിരുവനന്തപുരം: നെടുമങ്ങാട് കരകുളത്തെ പി.എ. അസീസ് കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. കോളേജിനുള്ളിലെ പണിതീരാത്ത കെട്ടിടത്തിനുള്ളിലെ ഹാളിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്.

To advertise here,

കോളേജ് ഉടമ മുഹമ്മദ് അബ്ദുള്‍ അസീസ് താഹയുടേതാണ് മൃതദേഹമെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. അദ്ദേഹത്തിന്റെ കാറും മൊബൈൽ ഫോണുമെല്ലാം സമീപത്തുണ്ട്. 

മുഹമ്മദ് അബ്ദുള്‍ അസീസിന് കടബാധ്യതയുണ്ടായിരുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇദ്ദേഹം പണം തിരികെ നൽകാനുള്ളവർ വന്ന് ബഹളമുണ്ടാക്കിയതായി നാട്ടുകാരും പറയുന്നുണ്ട്. തിങ്കളാഴ്ച ഇദ്ദേഹം കോളേജിനടുത്തുണ്ടായിരുന്നതായും നാട്ടുകാർ വ്യക്തമാക്കി. 

കൊല്ലം ഇരവിപുരം സ്വദേശിയാണ് അബ്ദുൾ അസീസ് താഹ. നിലവിൽ പേയാട് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. രാവിലെ ഹാളിൽ തീ കത്തുന്നത് കണ്ടിട്ടാണ് കോളേജ് സ്റ്റാഫ് മൃതദേഹം കിടന്ന സ്ഥലത്തേയ്ക്കെത്തുന്നത്. ഉടൻ തന്നെ ഇവർ നെടുമങ്ങാട് പോലീസിനെ വിവരം അറിയിച്ചു. 

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യയെന്ന നി​ഗമനത്തിലാണ് പോലീസ്. ഫോറൻസിക് വിദ​ഗ്ധരും സ്ഥലത്തുണ്ട്. 

( ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ'  ഹെല്‍പ് ലൈനില്‍ വിളിക്കുക.  Toll free helpline number: 1056, 0471-2552056 )

placeholder
The college owner's car parked outside.
കോളേജ് ഉടമയുടെ കാർ പുറത്ത് പാർക്ക് ചെയ്ത നിലയിൽ