ഗുരുവായൂര്‍: കണ്ണനു മുന്നില്‍ വിവാഹിതയായശേഷം വധു നിര്‍ധനയായ യുവതിക്ക് വിവാഹസമ്മാനമായി നല്‍കിയത് അഞ്ചു പവന് സ്വര്‍ണവും നാലരലക്ഷം രൂപയും. എറണാകുളം വൈപ്പിന്‍ സ്വദേശി മണിക്കുട്ടന്-ശാരി ദമ്പതിമാരുടെ മകള്‍ ഡോ. ഐശ്വര്യയുടെ വിവാഹമായിരുന്നു ബുധനാഴ്ച ഗുരുവായൂരില്‍. ആലപ്പുഴ സ്വദേശി ശംഭുവാണ് വരന്.
താലികെട്ട് കഴിഞ്ഞയുടന്‍ എറണാകുളം ഫാക്ട് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന യുവതിക്കാണ് സഹായം നല്‍കിയത്. ഇവരുടെ വിവാഹം ഓഗസ്റ്റ് 17-നാണ്. പാലക്കാട് ദയ ചാരിറ്റബിള്‍ട്രസ്റ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വഴിയാണ് വിവാഹത്തിന് പ്രയാസം നേരിടുന്ന നിര്‍ധനയുവതിയുടെ കഥ ഐശ്വര്യ അറിയുന്നത്.
തന്റെ വിവാഹം ഗുരുവായൂരില്‍ 23-ന് നടക്കുന്നുവെന്നും യുവതിക്ക് വിവാഹ സഹായം നല്കാന് തയ്യാറാണെന്നും ഐശ്വര്യ ഫെയ്സ്ബുക്ക് പോസ്റ്റില്‍ മറുപടി കുറിച്ചു. ദയ ട്രസ്റ്റ് ഭാരവാഹികളുടെ സാന്നിധ്യത്തില്‍ ഐശ്വര്യയുടെ അമ്മ ശാരി, അഞ്ചു പവന് സ്വര്‍ണവും വസ്ത്രവും മറ്റും വാങ്ങാന്‍ നാലര ലക്ഷം രൂപയുടെ ചെക്കും കൈമാറി.
Content Highlights: A bride gifted 5 sovereign gold and ₹4.5 lakhs to a needy woman at her Guruvayur wedding
Published: 24 Apr 2025, 08:23 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented