കോട്ടയം: വൈക്കത്തിനടുത്ത് ചെമ്പ്, മുറിഞ്ഞപുഴയില്‍ ബോട്ട് മറിഞ്ഞ് അപകടം. ഒരാളെ കാണാനില്ല.  പാണാവള്ളി സ്വദേശി കണ്ണൻ എന്നയാളെയാണ് കാണാതായത്. ഇയാൾക്കായുള്ള തിരച്ചിൽ നടക്കുകയാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം.

To advertise here,

23 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിൽ 22 പേരെ രക്ഷപ്പെടുത്തി. മരണ വീട്ടിലേക്ക് പോയവർ കയറിയ ബോട്ടാണ് മറിഞ്ഞത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നാട്ടുകാരുടെയും വെെക്കം അഗ്നിരക്ഷാസേനയുടെയും  നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം.