
തിരുവനന്തപുരം: ഭാരതാംബ വിവാദം കൊഴുക്കുന്നതിനിടയിൽ കാവിക്കൊടിക്ക് പകരം ദേശീയ പതാകയേന്തിയ ഭാരതാംബയുടെ ചിത്രവുമായി ബിജെപി. ആർഎസ്എസ് ഉപയോഗിക്കുന്ന കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ചർച്ചയായിരിക്കെയാണ് സംസ്ഥാന ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഉൾപ്പടെ കാവിക്കൊടിക്കുപകരം ദേശീയപതാകയേന്തിയ ഭാരതാംബയുടെ ചിത്രം പോസ്റ്റ് ചെയ്തത്.
മുഖ്യമന്ത്രിയെ വിമർശിക്കാൻ ബിജെപി തയ്യാറാക്കിയ നിർമിതബുദ്ധിയിൽ തയ്യാറാക്കിയ ഭാരതാംബയുടെ ചിത്രത്തിലും കാവിക്കൊടിക്ക് പകരം ദേശീയ പതാകയാണ്. കാവിക്കൊടി കയ്യിലേന്തിയ ഭാരതാംബ ചിത്രം ഗവർണർ രാജ്ഭവനിൽ വെച്ചതിൽ ഒരു തെറ്റുമില്ലെന്ന് ആർഎസ്എസ്-ബിജെപി നേതാക്കൾ വാദിക്കുന്നതിനിടെയാണ് പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
സെക്രട്ടേറിയേറ്റിനു മുന്നിൽ ഭാരതാംബയുടെ ചിത്രത്തിനുമുന്നിൽ പുഷ്പാർച്ചന നടത്തുന്ന ചടങ്ങിന്റെ നോട്ടീസിലും ചിത്രത്തിൽ മാറ്റമുണ്ട്. കാവിക്കൊടിയില്ലാത്ത ബിജെപിയുടെ ഭാരതാംബ ചിത്രത്തിൽ വിശദീകരണവുമായി ബിജെപി നേതൃത്വം രംഗത്തെത്തി. കാവിക്കൊടിയേയും ദേശീയ പതാകയെയും ബഹുമാനിക്കുന്നവരാണ് ദേശീയവാദികൾ എന്നാണ് ബിജെപിയുടെ വിശദീകരണം.
Content Highlights: BJP Replaces Saffron Flag with Tricolour in Bharata Mata
Published: 21 Jun 2025, 11:10 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented