എടപ്പാള്‍: ചകിരിയും ഉമിക്കരിയും ചാണകവുംവരെ ഓണ്‍ലൈനായി ലഭ്യമാക്കുന്ന വിപണിയില്‍ ഇതാ വാഴപ്പിണ്ടിയും. ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ ഫ്‌ളിപ്കാര്‍ട്ടിലാണ് വാഴപ്പിണ്ടി (ബനാന സ്റ്റെം) വില്‍പ്പനയ്ക്കായി എത്തിയിട്ടുള്ളത്. ഇപ്പോള്‍ കക്ഷി സോള്‍ഡ് ഔട്ടാണെന്നു മാത്രം.

To advertise here,

500 ഗ്രാമിന്റെ ഒരു യൂണിറ്റിന് 37 രൂപയാണ് വില. ഈ വര്‍ഷത്തെ ഏറ്റവുംകുറഞ്ഞ വിലയിലാണ് വില്‍പ്പനയെന്നും പരസ്യത്തിലുണ്ട്. 250 രൂപയുടെ സാധനം 85 ശതമാനം കിഴിവിലാണ് ഇപ്പോള്‍ വില്‍ക്കുന്നത്.

ചില്ലറക്കാരനല്ല വാഴപ്പിണ്ടി. ഉയര്‍ന്ന അളവിലുള്ള ജലാംശം, ദഹനശക്തി വര്‍ധിപ്പിക്കുന്നു, കുറഞ്ഞ കാലറി, ഹൃദയാരോഗ്യത്തിന് അത്യുത്തമം, ഹൈഡ്രേഷന്‍ ലെവല്‍ വര്‍ധിപ്പിക്കുന്നു തുടങ്ങിയ ഗുണഗണങ്ങള്‍ ഇതിനുണ്ടെന്നാണ് വിവരണം. പച്ചക്കറിയുടെ കൂട്ടത്തിലുള്ള പിണ്ടി, വിറ്റാല്‍ പിന്നീട് തിരിച്ചെടുക്കുകയുമില്ല.