പ്രതീകാത്മക ചിത്രം | മാതൃഭൂമി
പേരാമ്പ്ര: ആണുങ്ങള് കാണികളാകുന്നതിനെതിരേ ചിലര്‍ രംഗത്തെത്തിയതോടെ ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തിലെ ഒന്നാംവാര്‍ഡില്‍ കുടുംബശ്രീ കലോത്സവപരിപാടി മാറ്റി. ഈരീതിയില്‍ പരിപാടി നടത്താന്‍ പറ്റില്ലെന്ന് പഞ്ചായത്തും വാര്‍ഡ് മെമ്പറും അറിയിച്ചതോടെ എതിര്‍പ്പുമായി വന്നവര്‍ പകരം ആണുങ്ങളെ ഒഴിവാക്കി പെണ്‍പെരുമ എന്നപേരില്‍ പരിപാടി സംഘടിപ്പിക്കുകയും ചെയ്തു. മദ്രസ കെട്ടിടത്തിലാണ് പകരം പരിപാടി നടന്നത്.
ചങ്ങരോത്ത് പഞ്ചായത്തില്‍ എല്ലാ വാര്‍ഡിലും കുടുംബശ്രീ കലോത്സവം സംഘടിപ്പിക്കന്‍ പഞ്ചായത്ത് തീരുമാനിച്ചതാണ്. അതുപ്രകാരം ശനിയാഴ്ച ഒന്നാംവാര്‍ഡിലും പത്തൊമ്പതാം വാര്‍ഡിലും കലോത്സവം നിശ്ചയിക്കുകയുംചെയ്തു. എന്നാല്‍ ഒന്നാംവാര്‍ഡില്‍ സംഘാടകസമിതി രൂപവത്കരണ യോഗത്തില്‍ പരിപാടികളുടെ കാണികളായി ജനപ്രതിനിധികള്‍ അടക്കം പുരുഷന്മാര് ആരും ഉണ്ടാകരുതെന്ന് ചിലര്‍ അഭിപ്രായം പ്രകടിപ്പിക്കുകയായിരുന്നുവെന്നാണ് പറയുന്നത് എന്നാല്‍ ഈ രീതിയില്‍ വിഭാഗീയമായി പരിപാടി സംഘടിപ്പിക്കാന്‍ കഴിയില്ലെന്ന് ഉദ്ഘാടകനാകേണ്ടിയിരുന്ന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്് ഉണ്ണി വേങ്ങേരിയും വാര്‍ഡ് മെമ്പര്‍ കെ.എം. അഭിജിത്തും പിന്നിട് അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചവരെ അറിയിച്ചു. കുടുംബശ്രീ സി.ഡി.എസ്. ഭാരവാഹികളും ഇങ്ങനെ പരിപാടി നടത്താനാകില്ലെന്ന നിലപാട് സ്വീകരിച്ചു. ഇതോടെ പരിപാടി മാറ്റിവെച്ച് മറ്റൊരുദിവസം സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സാമൂഹികശാക്തീകരണവും സ്ത്രീശാക്തീകരണവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയുടെപേരില് സംഘടിപ്പിക്കുന്ന പരിപാടിയില്‍ ആണുങ്ങളെ വിലക്കുന്ന നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്് ഉണ്ണി വേങ്ങേരി അറിയിച്ചു. പകരം നടത്തിയ പരിപാടിക്ക് കുടുംബശ്രീയുമായി ഒരു ബന്ധവുമില്ലെന്നും എല്ലായിടത്തും നടത്തുന്ന മാതൃകയില്‍ കലോത്സവം പിന്നീട് സംഘടിപ്പിക്കുമെന്നും വാര്‍ഡ് മെമ്പര്‍ അഭിജിത്തും സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ പി.പി. അനിതയും പറഞ്ഞു.
Content Highlights: ban for men in perambra kudumbasree arts programme
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..