കോഴിക്കോട്: മുസ്‌ലിം ലീഗും കോണ്‍ഗ്രസും എല്ലാ കാലത്തും ന്യൂനപക്ഷങ്ങളെ വഞ്ചിച്ചുവെന്ന് അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ. അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസ് തീരുമാനം വൈകുന്നത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

കോണ്‍ഗ്രസിന് വ്യക്തമായ നിലപാട് എടുക്കാനാവുന്നില്ല. കോണ്‍ഗ്രസിന്റേത് നപുംസക നിലപാട്. ലീഗ് കോണ്‍ഗ്രസ് നിലപാടിന് അടിമപ്പെട്ടു. അതിനാല്‍ ലീഗിനും വ്യക്തമായ നിലപാട് സ്വീകരിക്കാനാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആര്‍ക്ക് ഏത് വകുപ്പ് നല്‍കണമെന്നത് മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദ് ദേവര്‍കോവില്‍ ഒഴിഞ്ഞ തുറമുഖ വകുപ്പ് സി.പി.എം. ഏറ്റെടുത്തത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുയായിരുന്നു അദ്ദേഹം. അച്ചടക്കമുള്ള ഘടകകക്ഷി എന്ന നിലയ്ക്ക് തീരുമാനം സ്വീകരിക്കും. ഐ.എന്‍.എല്‍. തീരമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അഹമ്മദ് ദേവര്‍കോവില്‍ കൂട്ടിച്ചേര്‍ത്തു.