പത്തനംതിട്ട: പത്തനംതിട്ടയിൽ കാർഡ് പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ എ.ടി.എമ്മിന്റെ മുൻവശം തകർന്നു. പത്തനംതിട്ട റാന്നി ഉദിമൂട്ടിലെ എ.ടി.എം. ആണ് തകർന്നത്. ഫെഡറൽ ബാങ്ക് ഉദിമൂട് ശാഖയുടെ ഉടമവസ്ഥതയിലുള്ള എ.ടി.എം. ആണ്.
തകർക്കപ്പെട്ട നിലയിൽ അല്ലെങ്കിൽ മോഷണ ശ്രമം നടന്നു എന്ന് പ്രഥമദൃഷ്ട്യാ സംശയക്കുന്ന തരത്തിലായിരുന്നു സാഹചര്യം. എന്നാൽ വിശദമായ അന്വേഷണത്തിനൊടുവിലാണ് ഇത് മോഷണശ്രമം അല്ല എന്ന് വ്യക്തമായത്.
തോപ്പിൽ ചാർലി എന്ന ആൾ അഞ്ഞൂറ് രൂപ പിൻവലിക്കാൻ വേണ്ടി എ.ടി.എമ്മിൽ എത്തിയതായിരുന്നു. മെഷീനിൽ കാർഡ് കുടുങ്ങിയതിനെത്തുടർന്ന് പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ എ.ടി.എമ്മിന്റെ മുൻവശം വെളിയിലേക്ക് തള്ളിവരികയായിരുന്നുവെന്നാണ് വിവരം.
Content Highlights: atm machine broke while trying to remove card
Published: 25 Jun 2023, 01:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented