ഏറ്റുമാനൂർ: വാറ്റുചാരായം പിടിച്ച സ്ഥലത്തിന്റെ സൈറ്റ് പ്ലാൻ എടുക്കാൻ ഫൈബർ ബോട്ടിൽ പോയ റവന്യൂ, എക്സൈസ് ഉദ്യോഗസ്ഥർ തോട്ടിൽ വീണു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. എക്സൈസ് സംഘത്തിന്റെ ആവശ്യപ്രകാരമാണ് റവന്യൂ ഉദ്യോഗസ്ഥർ സൈറ്റ് പ്ലാൻ തയ്യാറാക്കാൻ പോയത്.
കൈപ്പുഴ വില്ലേജ് ഓഫീസർ കെ.പി. സ്മിത, സീനിയർ ക്ലാർക്ക് പ്രകാശ് പൈ, വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് ജോസഫ് ദേവസ്യ, രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ എന്നിവരാണ് ഫൈബർ ബോട്ടിൽ ഉണ്ടായിരുന്നത്.
കൈപ്പുഴ മണിയാപറമ്പ് ഭാഗത്ത് ചുരുളിക്കുഴി തോട്ടിൽ ഫൈബർ ബോട്ട് മറിയുകയായിരുന്നു. എതിർവശത്തുകൂടി വേഗത്തിൽ പോയ മറ്റൊരു ബോട്ടിന്റെ ഓളത്തിൽപ്പെട്ടാണ് ഫൈബർ ബോട്ട് മറിഞ്ഞത്. വെള്ളത്തിൽ വീണുവെങ്കിലും മറിഞ്ഞ ബോട്ടിൽത്തന്നെ ഇവർ പിടിച്ചുകിടന്നതാണ് രക്ഷയായത്.
ഉടൻതന്നെ മറ്റ് ബോട്ടിലുണ്ടായിരുന്നവർ തിരിച്ചെത്തുകയും ഇവരെ രക്ഷിക്കുകയുമായിരുന്നു. നീന്തൽ വശമില്ലാതിരുന്ന പ്രകാശ് പൈ പിന്നീട് കൈപ്പുഴയിലെ ആശുപത്രിയിൽ ചികിത്സ തേടി. ഇദ്ദേഹമുൾപ്പെടെ ബോട്ടിലുണ്ടായിരുന്നവരുടെയെല്ലാം മൊബൈൽഫോൺ വെള്ളത്തിൽ വീണു. പഴ്സും നഷ്ടപ്പെട്ടു. വലിയ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ഉദ്യോഗസ്ഥർ.
Content Highlights: village officer and team went to the place where arrack caught in danger after boat overturned
Published: 26 Jul 2024, 06:49 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented