കണ്ണൂർ : സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കിയതാണ് അരിയിൽ ഷുക്കൂറിന്റെ കൊലപാതകം. അതിന്റെ അലയൊലികൾ 12 വർഷമായിട്ടും നിലച്ചിട്ടില്ല. കേസിൽനിന്ന് വിടുതൽ നേടാനുള്ള സി.പി.എം. നേതാക്കളായ പി.ജയരാജന്‍റെയും ടി.വി.രാജേഷിന്റെയും ഹർജി കോടതി തള്ളിയതോടെ വീണ്ടും വിഷയം ചർച്ചയായിരിക്കുകയാണ്.
എം.എസ്.എഫിന്റെ പ്രാദേശിക പ്രവർത്തകൻ അരിയിൽ ഷുക്കൂർ 2012 ഫെബ്രുവരി 20-നാണ് കൊല്ലപ്പെട്ടത്. സി.പി.എം. നേതാക്കളായ പി.ജയരാജനും ടി.വി.രാജേഷുമടക്കമുള്ളവർ സഞ്ചരിച്ച വാഹനം തളിപ്പറമ്പിന് സമീപത്തുള്ള പട്ടുവത്ത് തടഞ്ഞ് യൂത്ത് ലീഗ് പ്രവർത്തകർ ആക്രമിച്ച് മണിക്കൂറുകൾക്കകം ചെറുകുന്ന് കീഴറയിലാണ് ഷുക്കൂർ കൊല്ലപ്പെട്ടത്.
വാഹനം ആക്രമിക്കപ്പെട്ടശേഷം പി.ജയരാജനും ടി.വി.രാജേഷും പ്രവേശിപ്പിക്കപ്പെട്ട ആശുപത്രിയിൽെവച്ചാണ് കൊലപാതകത്തിന് ആസൂത്രണം നടന്നതെന്നാണ് കുറ്റപത്രം. തളിപ്പറമ്പ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ചാണ് സി.പി.എം. പ്രാദേശിക നേതാക്കൾ ആക്രമണത്തിന് ആസൂത്രണം ചെയ്തതെന്നും ഇത് ജയരാജനും രാജേഷിനും അറിയാമായിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നു.
കഴിഞ്ഞവർഷം ഡിസംബറിൽ വീണ്ടും അരിയിൽ ഷുക്കൂർ വധക്കേസ് ചർച്ചയായിരുന്നു. കേസിൽ പി.ജയരാജനെതിരെ ദുർബലവകുപ്പുകൾ ചുമത്താൻ അന്വേഷണ ഉദ്യോഗസ്ഥനോട് പി.കെ.കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടെന്ന ആരോപണവുമായി അഭിഭാഷകൻ ടി.പി.ഹരീന്ദ്രൻ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയത്തിലെ കൊടുക്കൽ-വാങ്ങലുകളുടെ ഭാഗമായിരുന്നു ഇടപെടലെന്നും ഹരീന്ദ്രൻ പറഞ്ഞിരുന്നു.
നാൾവഴികൾ
2012 ഫെബ്രുവരി 20 : കണ്ണൂർ കണ്ണപുരത്തിന് സമീപം കീഴറയിൽ അബ്ദുൾ ഷുക്കൂർ കൊല്ലപ്പെടുന്നു. കൂടെയുണ്ടായിരുന്ന സക്കറിയയ്ക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റു.
2012 മാർച്ച് 22 : 18 പേരുടെ ആദ്യ പ്രതിപ്പട്ടിക അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചു. എം.വി.ഗോവിന്ദന്റെ മകൻ ശ്യാംജിത്തും വാടി രവിയുടെ മകൻ ബിജുമോനും പ്രതിപ്പട്ടികയിൽ.
മേയ് 26 : ഗൂഢാലോചനയിലെ പ്രധാന പങ്കാളി അരിയിൽ ലോക്കൽ സെക്രട്ടറി യു.വി.വേണുവിനെ അറസ്റ്റ് ചെയ്തു.
ജൂൺ 9 : ജയരാജനും ടി.വി.രാജേഷിനും ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ്.
ജൂൺ 12 : ഗസ്റ്റ് ഹൗസിൽ പി.ജയരാജനെ ചോദ്യംചെയ്തു. നിർണായക വിവരങ്ങൾ ലഭിച്ചെന്ന് എസ്.പി.
ജൂൺ 22 : കേസിൽ 34 പേരെ ഉൾപ്പെടുത്തി പ്രതിപ്പട്ടിക നീട്ടി.
ജൂലായ് 5 : ഡി.വൈ.എഫ്.ഐ. ജില്ലാകമ്മിറ്റിയംഗവും മൊറാഴ ലോക്കൽ കമ്മിറ്റിയംഗവുമായ എ.വി.ബാബു അറസ്റ്റിൽ.
ജൂലായ് 20 : ടി.വി.രാജേഷിനെ ചോദ്യംചെയ്തു.
ഓഗസ്റ്റ് 1 : പി.ജയരാജനെ അറസ്റ്റ് ചെയ്തു.
Content Highlights: Ariyil Shukur murder case Release plea of PJayarajan and TV Rajesh rejected
Published: 20 Sept 2024, 06:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented