പത്തനംതിട്ട: കോണ്‍ഗ്രസിന്റെ 'സമരാഗ്നി' ജാഥയ്ക്ക് പത്തനംതിട്ടയിൽ നൽകിയ സ്വീകരണ യോഗത്തിനിടയിലെ പ്രസംഗത്തിൽ നാക്കുപിഴച്ച് ആന്റോ ആന്റണി എം.പി. പ്രസംഗത്തിനിടെ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന് പകരം കെ. സുരേന്ദ്രന് എന്നാണ് എം.പി പരാമർശിച്ചത്. സദസ്സില്‍ നിന്നും ബഹളമുയര്ന്നതോടെയാണ് ആന്റോ ആന്റണിക്ക് തന്റെ നാക്കുപിഴച്ചത് ബോധ്യമായത്.
'സമരാഗ്നിയുടെ നായകന്, കെ.പി.സി.സിയുടെ അധ്യക്ഷന്‍ ബഹുമാന്യനായ കെ. സുരേന്ദ്രന് അവര്‍കളേ' പറഞ്ഞ് മുഴുമിപ്പിക്കുന്നതിന് മുമ്പ് സദസ്സില്‍നിന്നും പ്രവര്‍ത്തകര്‍ തെറ്റ് ചൂണ്ടിക്കാട്ടി. ഇതോടെ, അമളി തിരിച്ചറിഞ്ഞ എം.പി ഉടൻ തന്നെ കെ. സുധാകരന് എന്ന് പേര് തിരുത്തി പറഞ്ഞു. കെ. സുധാകരൻ വേദിയിലിരിക്കെയായിരുന്നു ആന്റോ ആന്റണിയുടെ നാക്കുപിഴ.
'സമരാഗ്നി'യുടെ ഭാഗമായി ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തിന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എത്താൻ വൈകിയതിൽ പ്രകോപിതനായി സുധാകരൻ തെറിവാക്ക് പ്രയോഗിക്കുന്ന വീഡിയോ ശനിയാഴ്ച പുറത്തുവന്നിരുന്നു. ഇത് സാമൂഹ്യമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്ക് ഇടയാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആന്റോ ആന്റണിക്കും നാക്കുപിഴയുണ്ടായത്.
Content Highlights: anto antony calls k sudhakaran as k surendran in samaragni programme
Published: 24 Feb 2024, 09:23 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented