തിരുവനന്തപുരം: കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നയിച്ച ‘സമരാഗ്നി’ പ്രക്ഷോഭയാത്രയുടെ സമാപന സമ്മേളനത്തിൽ ദേശീയഗാനം തെറ്റിച്ച് പാടിയ ഡിസിസി അധ്യക്ഷൻ പാലോട് രവിക്കെതിരെ ബിജെപി പോലീസിൽ പരാതി നൽകി. ബിജെപി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ആർ.എസ്.രാജീവ് സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നൽകിയത്.
'പാലോട് രവി ദേശീയഗാനത്തെ അവഹേളിക്കുന്നതായി മാധ്യമങ്ങളിൽനിന്നും അറിയാൻ സാധിച്ചു. മൈക്ക് സ്റ്റാൻഡിൽ താളംപിടിച്ചും തെറ്റായുമായാണ് ദേശീയഗാനം ആലപിക്കാൻ ആരംഭിച്ചത്. ഇത് ബോധപൂർവ്വമാണെന്നേ കാണുന്നവർക്ക് മനസ്സിലാക്കാൻ സാധിക്കൂ. അതിനാൽ വിഷയം അന്വേഷിച്ച് നടപടി സ്വീകരിക്കരിക്കണം' എന്നാണ് പരാതിയിൽ പറയുന്നത്.
തിരുവനന്തപുരത്ത് വ്യാഴാഴ്ച വൈകീട്ട് നടന്ന ചടങ്ങിലായിരുന്നു വിവാദ സംഭവം. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, സച്ചിൻ പൈലറ്റ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാലോട് രവി ദേശീയഗാനം തെറ്റിച്ചുപാടിയത്. മൈക്കിനടുത്തേക്ക് വന്ന് ദേശീയഗാനം തെറ്റിച്ച് പാടുന്ന പാലോട് രവിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. തെറ്റിയെന്ന് മനസ്സിലായതോടെ ടി സിദ്ദിഖ് ഇടപെടുകയും സി.ഡി. ഇടാമെന്ന് പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. പിന്നാലെ, ആലിപ്പറ്റ ജമീല വന്ന് ദേശീയഗാനം തിരുത്തിആലപിക്കുകയായിരുന്നു.
Content Highlights: BJP filed police complaint against Palode Ravi for singing the National Anthem wrongly
Published: 01 Mar 2024, 02:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented