തിരുവനന്തപുരം: കസ്റ്റഡി മർദന ആരോപണത്തിൽ ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന് സ്ഥലമാറ്റം. ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിലേക്കാണ് സ്ഥലമാറ്റം. കോന്നി എസ്ഐ ആയിരുന്ന സമയത്ത് മധു ബാബു എസ്എഫ്ഐ പ്രവർത്തകനെ കസ്റ്റഡിയിൽ മർദിക്കുകയും പ്രവർത്തകന്റെ ചെവിയുടെ ഡയഫ്രം അടിച്ചുപൊട്ടിക്കുകയും ചെയ്തതായി പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെ വിവിധ ജില്ലകളിൽ നിന്നും സമാന രീതിയിൽ കസ്റ്റഡി മർദന ആരോപണങ്ങൾ ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
കോന്നി സിഐയായിരുന്ന സമയത്ത് മധു ബാബു അടിച്ച് ചെവിയുടെ ഡയഫ്രം പൊട്ടിച്ചെന്ന പരാതിയുമായി എസ്എഫ്ഐ പത്തനംതിട്ട മുൻ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണൻ തണ്ണിത്തോടാണ് ആദ്യം രംഗത്തുവന്നത്. ഇതിനു പിന്നാലെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നിന്നെല്ലാം പരാതികളുയർന്നു. തൊടുപുഴ മലങ്കര സ്വദേശി വി.കെ മുരളീധരനാണ് ഏറ്റവും ഒടുവിൽ പരാതിയുമായെത്തിയത്. തൊടുപുഴ ഡിവൈഎസ്പിയായിരുന്ന സമയത്ത് മധു ബാബു ഓഫീസിൽവെച്ച് മർദിച്ചു എന്നായിരുന്നു പരാതി. ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിക്കടക്കം പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും മുരളീധരൻ ആരോപിച്ചു.
കസ്റ്റഡിയിലെടുത്ത പ്രതിയെ നഗ്നനാക്കി മർദിക്കുകയും ചൊറിയണം (കൊടിത്തൂവ) തേക്കുകയും ചെയ്ത സംഭവത്തിൽ ഇയാളെ 2024 ഡിസംബറിൽ ചേർത്തല ജുഡീഷ്യൻ മജിസ്‌ട്രേറ്റ് കോടതി ഒരു മാസം തടവിനും 1000 രൂപ പിഴയ്ക്കും ശിക്ഷിച്ചിരുന്നു. 2006 ൽ നടന്ന സംഭവത്തിലായിരുന്നു നടപടി.
Content Highlights: Alappuzha DySP Madhu Babu transferred to District Special Branch following multiple custody torture allegations, including an SFI worker`s diaphragm injury and a prisoner being stripped and covered in nettles.
Published: 07 Oct 2025, 04:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented