തണ്ണിത്തോട് (പത്തനംതിട്ട): പഞ്ചായത്തിലെ അടവി ഇക്കോടൂറിസം കേന്ദ്രത്തിനു സമീപം സി.ഐ.ടി.യു. തൊഴിലാളികൾ സ്ഥാപിച്ച കൊടിമരം വനംവകുപ്പ് ഉദ്യോഗസ്ഥർ പിഴുതുമാറ്റി. ഇതിനുപകരം സി.ഐ.ടി.യു. യൂണിയൻ മറ്റൊന്നു സ്ഥാപിച്ചു. കൊടിമരം നീക്കിയതിൽ പ്രതിഷേധിച്ച് ഞള്ളൂർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് സി.ഐ.ടി.യു. പ്രവർത്തകർ റാലി നടത്തി. യോഗത്തിൽ പ്രസംഗിച്ച സി.പി.എം. തണ്ണിത്തോട് ലോക്കൽ സെക്രട്ടറി ഭീഷണി മുഴക്കിയതായി വനപാലകർ പറഞ്ഞു.
ഇനിയും കൊടിമരം മാറ്റിയാൽ കൈവെട്ടുമെന്ന് ആക്രോശിച്ചതായി അവർ പറഞ്ഞു. അനുമതിയില്ലാതെ കൊടിമരം സ്ഥാപിച്ചതിനാലാണ് നടപടി എടുത്തതെന്ന് വനപാലകർ വിശദീകരിച്ചു. ഇവിടെയുള്ള എ.ഐ.യു.ടി.സി. യൂണിയൻ കൊടിമരം സ്ഥാപിക്കാൻ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോന്നി ഡി.എഫ്.ഒ.യ്ക്ക് കത്ത് നൽകിയിട്ടുണ്ട്.
കുട്ടവഞ്ചി തുഴച്ചിലുകാരാണ് ഇവിടുത്തെ സി.ഐ.ടി.യു. അംഗങ്ങൾ. നീക്കിയ കൊടിമരം കോടതിയിൽ ഹാജരാക്കി. കൈയേറ്റത്തിന് വനംവകുപ്പ് തൊഴിലാളികളുടെ പേരിൽ കേസെടുത്തു. അതേസമയം പരാമർശം ബോധപൂർവം നടത്തിയതല്ലെന്നും പ്രസംഗത്തിനിടെ പറഞ്ഞുപോയതാണെന്നും സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് കെ. ഹരിദാസ് പറഞ്ഞു. മുണ്ടോമൂഴി മണ്ണീറ റോഡരികിലാണ് കൊടിമരം സ്ഥാപിച്ചത്. അത് പഞ്ചായത്ത് റോഡാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ വനപാലകരും സി.െഎ.ടി.യുവും തമ്മിൽ സംഘർഷം നിലനിൽക്കുന്ന അടവി ഇക്കോ ടൂറിസം അനിശ്ചിതകാലത്തേക്ക് അടച്ചു. കൊടിമരം നീക്കംചെയ്തത് സംബന്ധിച്ച് സ്ഥലത്ത് സംഘർഷാവസ്ഥയുണ്ട്.
Content Highlights: Adavi Eco Tourism closed on citu forest department clash
Published: 08 Jun 2024, 08:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented