പത്തനംതിട്ട: അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കല്ലറക്കടവില്‍ കാണാതായ വിദ്യാര്‍ഥികളില്‍ ഒരാള്‍ മരിച്ചു. മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അജ്സല്‍ അജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ നബീല്‍ നിസാമിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. 

To advertise here,

കല്ലറക്കടവില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഓണപ്പരീക്ഷയുടെ അവസാന ദിനത്തില്‍ സ്‌കൂള്‍ കഴിഞ്ഞെത്തിയ വിദ്യാര്‍ഥികളാണ് ആറ്റിലിറങ്ങിയത്. എട്ട് പേര്‍ സംഘത്തിലുണ്ടായിരുന്നു. ആദ്യം ഒരു വിദ്യാര്‍ഥി ഒഴുക്കില്‍പ്പെടുകയും കൂട്ടുകാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെ കുട്ടിയും അപകടത്തില്‍ പെടുകയായിരുന്നുവെന്നാണ് വിവരം. നല്ല അടിയൊഴുക്കുണ്ടായിരുന്നു.