ചോറ്റാനിക്കര: ക്രൂരമര്‍ദനത്തിനിരയായി ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കേ മരിച്ച പോക്സോ കേസ് അതിജീവിതയുടെ സംസ്കാരം നടത്തി. കഴുത്തില്‍ കുരുക്കിട്ടതിന്റെ ഭാഗമായുണ്ടായ പരിക്കാണ് മസ്തിഷ്കമരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
അതിനാല്‍ യുവതിയുടെ മരണത്തില്‍ പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്താന്‍ സാധ്യതയില്ല. മനഃപൂര്‍വമായ നരഹത്യ കുറ്റമായിരിക്കും പ്രതിക്കെതിരേ ചുമത്തുക. പ്രതിക്കെതിരേ തിങ്കളാഴ്ച കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് പോലീസ് നീക്കം. പ്രതിയെ തിങ്കളാഴ്ച കൂടുതല്‍ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയേക്കും.
എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഉച്ചയ്ക്ക് രണ്ടരയോടെ വീട്ടിലെത്തിച്ച് ശുശ്രൂഷകള്‍ക്കു ശേഷം യുവതിയുടെ മൃതദേഹം തൃപ്പൂണിത്തുറയിലെ പള്ളിയിലേക്ക് കൊണ്ടുപോയി. വൈദികരുടെ കാര്‍മികത്വത്തില്‍ നടന്ന ശുശ്രൂഷകള്‍ക്കു ശേഷം മൃതദേഹം സംസ്കരിച്ചു.
Content Highlights: A POCSO survivor passed away after suffering severe injuries from an assault
Published: 02 Feb 2025, 08:10 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented