
തിരുവനന്തപുരം: മുന്‍ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിയുമായുള്ള തന്റെ സംഭാഷണം പുറത്തുവന്നത് തന്റെ വീഴ്ചയാണെന്ന് എ.ജലീല്‍. ഫോണ്‍ സംഭാഷണം പുറത്തുപോയത് പുല്ലമ്പാറ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് മെംമ്പറായ രതീഷ് വഴിയാണ്. പാലോട് രവിയെ താന്‍ കാണാന്‍ പോകും സംസാരിക്കുമെന്നൊക്കെ പറഞ്ഞപ്പോള്‍ രതീഷ് തെളിവായി വോയിസ് ചോദിച്ചതാണെന്നും അങ്ങനെയാണ് ഫോണ്‍ സംഭാഷണം ചോര്‍ന്നതെന്നും ജലീല്‍ പറഞ്ഞു. പാലോട് രവിക്കുണ്ടായ സ്ഥാനചലനത്തില്‍ തനിക്ക് ദുഖമുണ്ട്.
രതീഷിനെ വിശ്വസിച്ചാണ് ഫോണ്‍ സംഭാഷണം അയച്ചതെന്നും ചതിക്കുമെന്ന് വിചാരിച്ചിരുന്നില്ലെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. ഒരേ ഒരാള്‍ക്ക് മാത്രമാണ് ഫോണ്‍ സംഭാഷണം അയച്ചുകൊടുത്തതെന്നും സംഭാഷണം ചോര്‍ന്നതായി അറിഞ്ഞപ്പോള്‍ രതീഷുമായി താന്‍ തെറ്റിയെന്നും ജലീല്‍ പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയില്‍ വിഷയം ചര്‍ച്ചയ്ക്ക് വന്നുവെന്നും സംഭാഷണം ചോര്‍ന്നതില്‍ താന്‍ മാപ്പ് ചോദിച്ചിരുന്നതായും ജലീല്‍ പ്രതികരിച്ചു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയ ബോധ്യപ്പെട്ടതിനാല്‍ വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ.ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ പുറത്താക്കിയതായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അറിയിച്ചിരുന്നു.
Content Highlights: a jaleel on phone conversation with palode ravi
Published: 27 Jul 2025, 11:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented