പാലക്കാട്: സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ രൂക്ഷമായി പരിഹസിച്ച് സി.എം.പി. നേതാവ് പി.കെ. ശശി. ലോകം മാറിയതറിയാതെ, 1970-കളിൽ പഠിച്ച കാര്യങ്ങളുമായി ഗോവിന്ദൻ ഇപ്പോഴും നടക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. പാലക്കാട് കാഞ്ഞരപ്പുഴയിൽ നടന്ന യു.ഡി.എഫ്. പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഴുപതുകളിൽ പഠിച്ചുവെച്ച കുറച്ച് കാര്യങ്ങൾ മാത്രമാണ് ഗോവിന്ദന്റെ കൈവശമുള്ളതെന്ന് പി.കെ. ശശി പറഞ്ഞു. ഈ ലോകത്ത് മാറ്റമുണ്ടായത്, കുന്തിപ്പുഴയിലൂടെ വെള്ളമൊഴുകിപ്പോയത് ഒന്നും അദ്ദേഹത്തിന് മനസിലായിട്ടില്ല. സി.പി.എമ്മിന്റെ 'ഓത്തുപള്ളി'യിലെ പഴയ 'കിത്താബ്' അതുപോലെ ആവർത്തിച്ചു പറയുക മാത്രമാണ് അദ്ദേഹത്തിന്റെ രീതി. പഠിപ്പിച്ചുകൊടുത്ത കാര്യങ്ങൾ മാറ്റമില്ലാതെ ഓതുക മാത്രമാണ് അദ്ദേഹം ചെയ്യുന്നതെന്ന് ശശി പരിഹസിച്ചു.
സി.പി.എമ്മിന്റെ പഠനക്ലാസുകളെയും ശശി വിമർശിച്ചു. സാധാരണക്കാർക്ക് പകുതി ദിവസംപോലും ക്ഷമയോടെ ഇരിക്കാൻ കഴിയാത്തവിധം അവസാനമില്ലാത്ത ക്ലാസുകളാണ് അവിടെ നടക്കുന്നത്. തിരുവനന്തപുരത്തെ ഇ.എം.എസ്. അക്കാദമിയിൽ 14 ദിവസം നീണ്ടുനിന്ന ഇത്തരമൊരു ക്ലാസിൽ പങ്കെടുത്ത അനുഭവം അദ്ദേഹം വിവരിച്ചു. അവിടെ ഫോൺ ഉപയോഗിക്കാനോ സ്വന്തം ഭാര്യയെയോ കുട്ടികളെയോ വിളിക്കാനോപോലും അനുവാദമില്ലായിരുന്നുവെന്നും പി.കെ. ശശി കൂട്ടിച്ചേർത്തു.
Content Highlights: CMP leader PK Sasi launched a scathing attack against CPM state secretary MV Govindan during a UDF public meeting in Palakkad, mocking his outdated political ideology and criticizing the strict rules of CPM study classes.
Published: 19 Aug 2026, 06:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented